'കേന്ദ്രമന്ത്രിമാരെ പുകഴ്ത്തിയ വഹാബിന്‍റെ പരാമര്‍ശം ലീഗിന്‍റെ അഭിപ്രായമല്ല, വിവാദം അടഞ്ഞ അധ്യായം'

By Web TeamFirst Published Dec 22, 2022, 12:03 PM IST
Highlights

തെറ്റ് പറ്റിയെന്നു വഹാബ് ഏറ്റു പറഞ്ഞു.ആവർത്തിക്കില്ലെന്നു ഉറപ്പു നൽകി.വിഷയം അവസാനിച്ചുവെന്ന് മുസ്ലിംലീഗ് നേതൃത്വം

മലപ്പുറം: കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖറിനെയും വി മുരളീധരനെയും പുകഴ്ത്തിയ അബ്ദുൽ വഹാബിന്‍റെ  പരാമർശം ലീഗിന്‍റെ  അഭിപ്രായമല്ലെന്ന് ജനറല്‍ സെക്രട്ടറി പിഎംഎ സലാം വ്യക്തമാക്കി.തെറ്റ് പറ്റിയെന്നു വഹാബ് ഏറ്റു പറഞ്ഞു.ആവർത്തിക്കില്ലെന്നു ഉറപ്പു നൽകി.വിഷയം അവസാനിച്ചു.വഹാബ് തന്നെ ഇക്കാര്യത്തെ കുറിച്ച് വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.മുന്നണി മാറ്റം ഇല്ല .കോൺഗ്രസിനെ മറികടന്നു ലീഗ് തീരുമാനം  എടുത്തിട്ടില്ല.ഗവർണർ വിഷയത്തിൽ ലീഗ് സർക്കാരിന് ഒപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു.

 

വഹാബ് വിവദം അടഞ്ഞ അധ്യായമെന്ന്  പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.വഹാബ് വിശദീകരണം നൽകി.തങ്ങളുമായി വഹാബ് സംസാരിച്ചു.അത് കൂടുതൽ ചർച്ച ചെയ്യേണ്ട ആവശ്യമില്ല.ആ വിഷയം അടഞ്ഞ അധ്യായമെന്നും അദ്ദേഹം പറഞ്ഞു.ഗവർണർ വിഷയത്തിൽ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു.മെറിറ്റിന് അനുസരിച്ചാണ് നിലപാടുകൾ സ്വീകരിക്കുന്നത്.അതിൽ മുന്നണി പ്രശ്നം ഇല്ല .ലീഗിനെ പ്രശംസിക്കുക മാത്രമല്ല മുഖ്യമന്ത്രി ചെയ്തത്.എതിർക്കേണ്ട വിഷയം വരുമ്പോൾ എതിർത്തിട്ടുണ്ട്.അനുകൂലിക്കുമ്പോൾ അനുകൂലിച്ചിട്ടുണ്ട്. എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ട കാര്യമില്ല .ലീഗ് യുഡിഎഫ് അവിഭാജ്യ ഘടകം.ഓരോ വിഷയത്തിന്‍റെ  പേരിൽ മുന്നണി മാറിയ ചരിത്രം ലീഗിന് ഇല്ല .പിണറായി സർക്കാരിനെതിരെ ഏറ്റവും നന്നായി സമരം ചെയ്തത് ലീഗാമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യസഭയിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെയും കേന്ദ്ര സഹമന്ത്രി വി മുരളീധരനെയും പുകഴ്ത്തിയാണ് മുസ്ലിംലീഗ്  അംഗം പി വി അബ്ദുൾ വഹാബ് സംസാരിച്ചത്. നൈപുണ്യ വികസനത്തിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും കേന്ദ്ര സർക്കാരും നടപ്പാക്കുന്ന പദ്ധതികൾ നല്ലതാണെന്ന് അബ്ദുൾ വഹാബ് പറഞ്ഞു. എന്നാൽ നൈപുണ്യ വികസനത്തിന് ധനമന്ത്രാലയം കൂടുതൽ പണം നൽകണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ട് വെച്ചു. കേരളത്തിൽ നിന്നുള്ള കേന്ദ്രമന്ത്രി വി മുരളീധരൻ ദില്ലിയിൽ കേരളത്തിൻറെ അംബാസഡറാണെന്നായിരുന്നു വഹാബിന്റെ പ്രസ്താവന. എന്നാൽ വി മുരളീധരൻ കേരളത്തിൽ എത്തുമ്പോൾ പല പ്രശ്നങ്ങളും ഉണ്ടാക്കുന്നതായി കാണുന്നുവെന്ന പരാമർശവും വഹാബ് നടത്തി. ലീഗ് നേതൃത്വം വഹാബിനോട് വിശദികരണം ചോദിച്ച ശേശമാണ് വിവാദം അടഞ്ഞ അധ്യായമെന്ന് പ്രതികരിച്ചത്

 

.

click me!