വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ഹർജി; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ

Published : Feb 20, 2023, 01:20 PM ISTUpdated : Feb 20, 2023, 01:26 PM IST
വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ഹർജി; റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം തേടി സിബിഐ

Synopsis

തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുമ്പ് റിപ്പോ‍ർട്ട് നൽകണം.

കൊച്ചി: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ അന്വേഷണ പുരോഗതി റിപ്പോ‍ർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. തുടരന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മ നൽകിയ ഹർജി അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുമ്പ് റിപ്പോ‍ർട്ട് നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. വാളയാർ കേസിൽ കോടതി ഇടപെട്ടാണ് നേരത്തെ തുടരന്വേഷണത്തിന് നി‍ർ‍ദേശിച്ചത്. 

മക്കളുടെ മരണത്തെക്കുറിച്ചുള്ള സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ല നടക്കുന്നതെന്നാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ ആരോപണം. അന്വേഷണത്തിന് കോടതിയുടെ മേൽനോട്ടം വേണമെന്നും പെൺകുട്ടികളുടെ അമ്മ ആവശ്യപ്പെടിരുന്നു. മക്കളുടെ മരണം കൊലപാതകമാണോ എന്ന കാര്യത്തിലും കേസിലെ പ്രതികളായ രണ്ട് പേരുടെ ദുരൂഹ മരണത്തെക്കുറിച്ചും പെൺകുട്ടികളുടെ മരണത്തിൽ അശ്ലീലചിത്ര മാഫിയക്ക് പങ്കുണ്ടോ എന്നും അന്വേഷണം വേണമെന്നാണ് പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം. അന്വേഷണത്തിന്‍റെ തൽസ്ഥിതി അറിയിക്കാൻ സിബിഐക്ക് നിർദേശം നൽകണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

2017 ജനുവരി 13 നാണ് പതിമൂന്ന് വയസ്സുള്ള പെൺകുട്ടിയെ വാളയാർ അട്ടപ്പള്ളത്തെ ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മാർച്ച് നാലിന് ഒമ്പത് വയസ്സുള്ള ഇളയ സഹോദരിയും സമാന സാഹചര്യത്തിൽ മരിച്ചിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പുതിയ പൊലീസ് കെട്ടിടങ്ങളുടേയും റെയില്‍ മൈത്രി മൊബൈല്‍ ആപ്ലിക്കേഷന്‍റേയും ഉദ്ഘാടനം നാളെ
'സാബു ജേക്കബ് പ്രവര്‍ത്തകരെ വഞ്ചിച്ചു, ജാതിയും മതവും തിരിച്ച് സര്‍വേ നടത്തി ബിജെപിക്ക് വിറ്റു'; ആരോപണവുമായി ട്വന്‍റി 20യിൽ നിന്ന് രാജിവെച്ചവര്‍