വാളയാ‍ർ കേസ്: അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പാലക്കാട്ടെത്തും

Published : Apr 23, 2021, 06:51 AM ISTUpdated : Apr 23, 2021, 07:10 AM IST
വാളയാ‍ർ കേസ്:  അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പാലക്കാട്ടെത്തും

Synopsis

സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്. 

വാളയാര്‍: വാളയാ‍ർ പെൺകുട്ടികളുടെ ദുരൂഹമരണം അന്വേഷിക്കുന്ന സിബിഐ സംഘം ഇന്ന് പാലക്കാട്ടെത്തും. കേസ്സേറ്റെടുത്ത ശേഷം ആദ്യമായാണ് സിബിഐ വാളയാറിലേക്കെത്തുന്നത്. പെൺകുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ച ശേഷം സംഘം.

കുട്ടികൾ തൂങ്ങി മരിച്ച ഷെഡ്ഡിലുൾപ്പെടെ തെളിവെടുപ്പ് നടത്തും. സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുളള സംഘമാണ് അന്വേഷണം നടത്തുന്നത്. 

ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസ് ഏറ്റെടുത്ത സിബിഐ സംഘം മാ‍ർച്ച് 31നാണ് പാലക്കാട് പോക്സോ കോടതിയിൽ എഫ് ഐ ആർ സമർപ്പിച്ചത്. നാലുപ്രതികൾക്കെതിരെ രണ്ട് എഫ്ഐആർ ആയിരുന്നു സമർപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് പനി ബാധിച്ച് ഒരു മരണം കൂടി; പകർച്ചപ്പനി വ്യാപനം തുടരുമ്പോഴും മരുന്ന് പ്രതിസന്ധിക്ക് അയവില്ലാതെ സർക്കാർ ആശുപത്രികൾ
തിരുവല്ല നിരണത്ത് വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് അപകടം, വീട് വാസയോ​ഗ്യമല്ലാത്ത വിധം കത്തിനശിച്ചു, ആളപായമില്ല