വാളയാർ കേസ് പ്രതിക്കായി ഹാജരായ അഡ്വ. രാജേഷിനെ ബാർ കൗൺസിൽ ഭാരവാഹിയായി നിയമിച്ചു

By Web TeamFirst Published Oct 27, 2020, 11:27 AM IST
Highlights

സിപിഎം അനുകൂല ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍റെ നോമിനിയാണ് രാജേഷിനെ നിയമിച്ചത് എന്നാണ് ബാര്‍ കൗണ്‍സില്‍ നേതൃത്വം വിശദീകരിക്കുന്നത്. വാളയാര്‍ കേസിലെ വിവാദങ്ങളെ കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ലെന്നും വിശദീകരണം.

കൊച്ചി: വാളയാര്‍ കേസില്‍ പ്രതിക്ക് വേണ്ടി ഹാജരായ അഡ്വ. എന്‍ രാജേഷിനെ കേരള ബാര്‍ കൗണ്‍സിലിലെ ഭാരവാഹിയാക്കി നിയമിച്ചെന്ന വിവരം പുറത്ത്. 2019 ല്‍ അച്ചടക്ക സമിതി അംഗമായാണ് രാജേഷിനെ നിയമിച്ചത്. നേരത്തെ, പാലക്കാട് ബാലക്ഷേമ സമിതി അധ്യക്ഷനായിരിക്കെ പദവിയിലിരിക്കെ പോക്സോ കേസിലെ പ്രതികൾക്കുവേണ്ടി രാജേഷ് ഹാജരായത് വിവാദമായിരുന്നു.

പോക്സോ കേസുകളില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരാകുന്നയാളെ അധ്യക്ഷനാക്കിയതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് എന്‍ രാജേഷിനെ സിഡബ്യൂസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു. പിന്നീടാണ് ബാര്‍ കൗണ്‍സില്‍ അംഗമായി നിയമിക്കുന്നത്. സിപിഎം അനുകൂല ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്‍റെ നോമിനിയാണ് രാജേഷിനെ നിയമിച്ചത് എന്നാണ് ബാര്‍ കൗണ്‍സില്‍ നേതൃത്വം വിശദീകരിക്കുന്നത്. വാളയാര്‍ കേസിലെ വിവാദങ്ങളെ കുറിച്ച് അന്ന് അറിഞ്ഞിരുന്നില്ലെന്നും വിശദീകരണം.

click me!