വാളയാർ പീഡനക്കേസ്; പ്രതികളെ വെറുതെ വിട്ടതിനെതിരായ അപ്പീലിൽ നാളെ വിധി

By Web TeamFirst Published Jan 5, 2021, 6:58 PM IST
Highlights

പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുട്ടികളുടെ രക്ഷിതാക്കളും ഹർജി നൽകിയിരുന്നു. കേസിൽ തുടർ അന്വേഷണം വേണം എന്നാണ് ആവശ്യം.

കൊച്ചി: വാളയാർ പീഡനക്കേസില്‍ പ്രതികളെ വെറുതെ വിട്ട നടപടി ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീൽ ഹർജിയിൽ ഹൈക്കോടതി നാളെ വിധി പറയും. ഈ ഉത്തരവ് അസ്ഥിരപ്പെടുത്തി പുനർവിചാരണ നടത്തണമെന്നാണ് സർക്കാരിന്റെ ആവശ്യം. വേണ്ടിവന്നാൽ തുടർ അന്വേഷണത്തിനും സർക്കാർ ഒരുക്കമാണെന്നും അറിയിച്ചിട്ടുണ്ട്. പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരെ കുട്ടികളുടെ രക്ഷിതാക്കളും ഹർജി നൽകിയിരുന്നു. കേസിൽ തുടർ അന്വേഷണം വേണം എന്നാണ് ആവശ്യം.

തെളിവുകളില്ലെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാലക്കാട് പോക്സോ കോടതി പ്രതികളെ വെറുതെ വിട്ടത്.  2017 ജനുവരിയിലാണ് 13 ഉം 9 ഉം വയസുള്ള പെൺകുട്ടികളെ വീടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ബലാത്സംഗത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന് പൊലീസ് കണ്ടെത്തിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ കോടതി കുറ്റ വിമുക്തരാക്കുകയാരുന്നു. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയടക്കം 5 പ്രതികളാണ് കേസിലുള്ളത്. 

click me!