
കൊച്ചി: വാളയാർ ഇളയപെൺകുട്ടി ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടിട്ട് ഇന്ന് നാലുവർഷം തികഞ്ഞു. നീതികിട്ടിയില്ലെന്നാരോപിച്ച് പെൺകുട്ടികളുടെ അമ്മയുടെ സമരം തുടരുകയാണ്. കഴിഞ്ഞ ദിവസം തലമുണ്ഡനം ചെയ്തുള്ള അമ്മയുടെ പ്രതിഷേധം വലിയ തോതിൽ ശ്രദ്ധ നേടിയിരുന്നു.
ഇന്ന് എറണാകുളം കളക്ട്രേറ്റിന് മുന്നിൽ നടക്കുന്ന ഐക്യദാർഡ്യ സമരത്തിൽ 100 പേർ തല മുണ്ഡനം ചെയ്യും. രാവിലെ 10ന് കളക്ട്രേറ്റിന് മുന്നിലാണ് സമരം. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ പതിനാലു ജില്ലകളിലും പ്രചരണം നടത്തുമെന്ന് സമരസമിതി അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam