കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇഡി ഈ മാസം 22ന് ചോദ്യം ചെയ്യും

Published : Mar 03, 2021, 10:10 PM IST
കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെ ഇഡി ഈ മാസം 22ന് ചോദ്യം ചെയ്യും

Synopsis

പണം പത്രത്തിന്റെ വരിസംഖ്യ ആണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് നേരത്തെ വ്യക്തമാക്കിയത്. ഇതിന്റെ രേഖകൾ കൃത്യമായി ഹാജരാക്കാൻ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞിട്ടില്ല

കൊച്ചി: കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ എൻഫോസ്‌മെറ്റ് ചോദ്യം ചെയ്യും. ഈ മാസം 22ന് കൊച്ചിയിലെ ഇഡി ആസ്ഥാനത് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. 2018 ലെ നോട്ട് നിരോധന കാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച സംഭവത്തിലാണ് ചോദ്യം ചെയ്യൽ.  കലൂരിലെ വിജയ ബാങ്ക് പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവിടങ്ങളിൽ പത്രത്തിനുള്ള അക്കൗണ്ടിൽ അഞ്ച് കോടി രൂപ വീതം നിക്ഷേപിച്ചെന്നും ഈ തുക പിന്നീട് ഇബ്രാഹിം കുഞ്ഞ് സ്വന്തം അക്കൗണ്ടിൽ മാറ്റിയെന്നുമാണ് പ്രാഥമിക പരിശോധനയിലെ കണ്ടെത്തൽ.  പാലാരിവട്ടം പാലം അഴിമതിയിലൂടെ ലഭിച്ച കള്ളപ്പണമാണ് ഇതെന്നാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന്റെ പരാതി. ഈ പരാതിയിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് ഇഡി കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. എന്നാൽ പണം പത്രത്തിന്റെ വരിസംഖ്യ ആണെന്നായിരുന്നു ഇബ്രാഹിം കുഞ്ഞ് നേരത്തെ വ്യക്തമാക്കിയത്. ഇതിന്റെ രേഖകൾ കൃത്യമായി ഹാജരാക്കാൻ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാൽനൂറ്റാണ്ടായി വലത്തേയ്ക്ക്; വണ്ടൂരിൽ തുടരാൻ എ പി അനിൽ കുമാർ, 1996 ആവര്‍ത്തിക്കാൻ എൽഡിഎഫ്
മണലൂരിലും ബിജെപിക്കെതിരെ കിറ്റ് വിവാദം ഉയര്‍ത്തി കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി പ്രവര്‍ത്തകനും സ്ഥാപന ഉടമയും കസ്റ്റഡിയിൽ, വിഷു കിറ്റെന്ന് മൊഴി