'കേസന്വേഷിച്ച എസ്പിക്ക് സ്ഥാനക്കയറ്റം നൽകരുത്',  ഉപവാസസമരവുമായി വാളായാര്‍ പെൺകുട്ടികളുടെ മാതാപിതാക്കൾ

Published : Sep 13, 2020, 08:04 AM ISTUpdated : Sep 13, 2020, 08:11 AM IST
'കേസന്വേഷിച്ച എസ്പിക്ക് സ്ഥാനക്കയറ്റം നൽകരുത്',  ഉപവാസസമരവുമായി വാളായാര്‍ പെൺകുട്ടികളുടെ മാതാപിതാക്കൾ

Synopsis

കേസന്വേഷിച്ച എസ്പി എം.ജെ.സോജന്റെ സ്ഥാനക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കുള്‍പ്പടെ നേരത്തെ കത്ത് നൽകിയിരുന്നു.

പാലക്കാട്: വാളയാര്‍ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് എസ്പിയായി സ്ഥാനക്കയറ്റം നൽകിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കൾ ഇന്ന് കൊച്ചിയിൽ ഉപവാസം സമരം നടത്തും. കച്ചേരിപ്പടി ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ രാവിലെ പത്ത് മണിക്കാണ് പ്രതിഷേധ പരിപാടി തുടങ്ങുക. ഹൈക്കോടതി മുൻ ജസ്റ്റിസ് കെമാൽ പാഷ സമരം ഉദ്ഘാടനം ചെയ്യും. കേസന്വേഷിച്ച എസ്പി എം.ജെ.സോജന്റെ സ്ഥാനക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കുള്‍പ്പടെ നേരത്തെ കത്ത് നൽകിയിരുന്നു. ഇതിൽ നടപടി സ്വീകരിക്കാത്തതിനെതിരെയാണ് പ്രതിഷേധം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പവര്‍കട്ടിനും ചൂടിനും ആശ്വാസമാകുമോ? ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം, കേരളത്തിന് പ്രതീക്ഷ; 11, 12 തീയതികളിലായി എട്ട് ജില്ലകളിൽ മുന്നറിയിപ്പ്
ടൗൺഷിപ്പ് നിർമാണം പ്രവർത്തികൾ നടന്നുകൊണ്ടിരിക്കുന്നു ; മുഴുവൻ വീടുകളും ഒക്ടോബർ അവസാനത്തോടെ പൂർത്തിയാകും :ടി സിദ്ദിഖ്