
പാലക്കാട്: വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പ്രതികളായവരെ വെറുതെ വിട്ട പോക്‌സോ കോടതി ഉത്തരവ് ചോദ്യം ചെയ്ത് ഇരകളുടെ അമ്മ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജസ്റ്റിസ് ഹരിപ്രസാദ് അധ്യക്ഷനായ ഡിവിഷൻ ബഞ്ചാണ് അപ്പീൽ പരിഗണിക്കുന്നത്. കേസ് അന്വേഷണത്തിലും വിചാരണയിലും ഗുരുതരമായ വീഴ്ച ഉണ്ടായെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.
വാളയാർ കേസിൽ സിബിഐ അന്വേഷണം വേണം; പെൺകുട്ടികളുടെ കുടുംബം ഹൈക്കോടതിയിലേക്ക്...
ആദ്യ പെൺകുട്ടിയുടെ മരണത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പീഡനം നടന്നെന്നു അനുമാനിക്കാനുള്ള കണ്ടെത്തലുകൾ ഉണ്ടായിട്ടും പൊലീസ് അത് അവഗണിച്ചെന്നു ഹർജിയിൽ പറയുന്നു. കേസിലെ പ്രതികളായ പ്രദീപൻ, മധു എന്നിവരെ വെറുതെ വിട്ട നടപടിയെ ചോദ്യം ചെയ്താണ് അപ്പീൽ ഫയൽ ചെയ്തിട്ടുള്ളത്.
വാളയാര്‍ കേസില്‍ തുടരന്വേഷണ സാധ്യതകള്‍ സജീവം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam