വാളയാര്‍ കേസിൽ ഉന്നതതല ഗൂഢാലോചന നടന്നതായി കെസി വേണുഗോപാൽ

Published : Nov 04, 2019, 12:04 PM IST
വാളയാര്‍ കേസിൽ ഉന്നതതല ഗൂഢാലോചന നടന്നതായി കെസി വേണുഗോപാൽ

Synopsis

നിയമം,പട്ടികജാതി സാമൂഹ്യക്ഷേമം, ആഭ്യന്തര വകുപ്പുകൾക്ക് വീഴ്ചപറ്റിയെന്നും കെസി വേണുഗോപാൽ പാലക്കാട് പറഞ്ഞു.

പാലക്കാട്: വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ ഉന്നതതല ഗൂഢാലോചന നടന്നതായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. 

നിയമം, പട്ടികജാതി സാമൂഹ്യക്ഷേമം, ആഭ്യന്തര വകുപ്പുകൾക്ക് വീഴ്ച പറ്റിയെന്നും കെസി വേണുഗോപാൽ പാലക്കാട് പറഞ്ഞു. വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തുന്ന ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

കേരളത്തിൽ നിയമസംവിധാനം പാടെ തകർന്നതിന്‍റെ ഉദാഹരണമാണ് വാളയാർ കേസെന്നും മുഖ്യമന്ത്രി രാജിവെച്ച് ഒഴിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം മുല്ലപ്പള്ളി, മരിച്ച പെൺകുട്ടികളുടെ മാതാപിതാക്കളെ  സന്ദര്‍ശിച്ചിരുന്നു. 

വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നാളെ യുഡിഎഫ് പാലക്കാട് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.  അതേ  സമയം അട്ടപള്ളത്തെ  നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച ആക്ഷൻ കമ്മിറ്റി ഇന്നലെ മുതൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരവും പുരോഗമിക്കുകയാണ്. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാട്ടുപന്നി കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിനും ഏഴ് വയസുകാരിക്കും പരിക്ക്
ആയിരം കോടിയുടെ സൈബർ തട്ടിപ്പ്; ചൈനീസ് സംഘത്തിൽ മലയാളികളും, പണം കടത്തിയത് 111 വ്യാജ കമ്പനികൾ വഴി