'സർക്കാരിന് തുടർഭരണം ലഭിച്ചതിൻ്റെ അഹങ്കാരം': നികുതി- സെസ് വർധനക്കെതിരെ പ്രതിപക്ഷ എംഎൽഎമാരുടെ കാൽനട പ്രതിഷേധം

By Web TeamFirst Published Feb 9, 2023, 9:04 AM IST
Highlights

എംഎൽഎ ഹോസ്റ്റലിൽ നിന്നും നിയമസഭയിലേക്കാണ് യുഡിഎഫ് എംഎൽഎമാ‍ർ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ നടന്ന് പ്രതിഷേധിച്ചത്.  

തിരുവനന്തപുരം: ഇന്ധന സെസ് അടക്കം ബജറ്റിൽ എൽഡിഎഫ് സ‍ർക്കാർ പ്രഖ്യാപിച്ച നികുതി - സെസ് വ‍ർധനക്കെതിരെ  പ്രതിപക്ഷ എംഎൽഎമാ‍ർ നടന്ന് പ്രതിഷേധിക്കുന്നു. എംഎൽഎ ഹോസ്റ്റലിൽ നിന്നും നിയമസഭയിലേക്കാണ് യുഡിഎഫ് എംഎൽഎമാ‍ർ പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ നേതൃത്വത്തിൽ നടന്ന് പ്രതിഷേധിച്ചത്.  സഭാ സമ്മേളനത്തിൻ്റെ ഇടവേളയിൽ പ്രക്ഷോഭം എങ്ങനെ വേണമെന്ന കാര്യം പാർട്ടിയിലേയും മുന്നണിയിലേയും നേതാക്കൾ ചർച്ച ചെയ്തു തീരുമാനിക്കുമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സഭാ സമ്മേളനം ഇടക്കാല അവധിയിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ സഭയ്ക്ക് പുറത്തെ പ്രതിഷേധം ഏതു രീതിയിൽ വേണമെന്ന കാര്യം നേതാക്കൾ കൂടിയാലോചിച്ച് തീരുമാനിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. 

വിഡി സതീശൻ്റെ വാക്കുകൾ - 

പ്രതിരോധിക്കാൻ വാക്കുകളില്ലാതെ വരുമ്പോൾ പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് സർക്കാർ. ജനങ്ങളെ മറന്നാണ് അവരുടെ പ്രതിഷേധം. തുടർഭരണം കിട്ടിയതിൻ്റെ അഹങ്കാരമാണ് അവ‍ർക്ക്. പ്രതിപക്ഷം സമരം ചെയ്തതിൻ്റെ പേരിൽ നികുതി കുറയ്ക്കില്ലെന്ന നിലപാടാണ് അവ‍ർക്ക്. ഒരു കമ്മ്യൂണിസ്റ്റ് സ‍ർക്കാരാണ് പറയുന്നത് സമരം ചെയ്തത് കൊണ്ട് നികുതിയിളവ് തരുന്നില്ലെന്ന്. പണ്ട് ഇതേ പോലെ നികുതി വർധന വന്നപ്പോൾ നികുതി കൊടുക്കാതെ പ്രതിഷേധിക്കണമെന്ന് പറഞ്ഞയാളാണ് പിണറായി വിജയൻ. 

tags
click me!