ഇടുക്കി പെരിയാര്‍വാലിയിൽ മതിൽ ഇടിഞ്ഞുവീണ് ഒന്നര വയസ്സുകാരി മരിച്ചു

Published : Sep 20, 2019, 05:39 PM IST
ഇടുക്കി പെരിയാര്‍വാലിയിൽ മതിൽ ഇടിഞ്ഞുവീണ് ഒന്നര വയസ്സുകാരി മരിച്ചു

Synopsis

ഇടുക്കി പെരിയാര്‍ വാലിയിലാണ് അപകടം ഉണ്ടായത്. മതിൽ ഇടിഞ്ഞ് വീണ് പരിക്കേറ്റ കുട്ടിയുമായി ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

ഇടുക്കി: മതിൽ ഇടിഞ്ഞുവീണ് പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. ഇടുക്കി പെരിയാര്‍വാലിയിലാണ് സംഭവം. നിര്‍മ്മാണത്തിൽ ഇരുന്ന മതിലാണ് ഇടി‍ഞ്ഞു വീണത്. അപകടത്തിൽ സാരമായി പരിക്കേറ്റ കുട്ടിയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

പെരിയാർ വാലി സ്വദേശി ജോഷിയുടെ മകൾ ഇവാനിയ ആണ് മരിച്ചത്. കുട്ടിയെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി കോതമംഗലത്ത്‌ വച്ചാണ് മരിച്ചത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇടുക്കി മുസ്ലിം യൂത്ത് ലീ​ഗ് കമ്മിറ്റിയെ പിരിച്ചുവിട്ടു; പ്രകോപനപരമായ മുദ്രാവാക്യം അം​ഗീകരിക്കില്ലെന്ന് വിശദീകരണം
കസേരകൾ മാറി പോര്, വീണ്ടും വിഡി Vs പിണറായി വിജയൻ; പ്രതിപക്ഷ നിരയെ പിണറായി വിജയൻ നയിക്കും