വാൻ ഹായ് കപ്പൽ തീപിടിത്തം: ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തു; കപ്പലുടമയും ക്യാപ്റ്റനും ജീവനക്കാരും പ്രതികൾ

Published : Jun 17, 2025, 04:45 PM IST
Wan Hai 503 Fire

Synopsis

കേരളത്തിൻ്റെ തീരത്തോട് അടുത്ത് കടലിൽ സിങ്കപ്പൂർ കപ്പൽ വാൻ ഹായ് 503 തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

കൊച്ചി: പുറങ്കടലിൽ ചരക്ക് കപ്പൽ തീപിടിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. സിങ്കപ്പൂർ കപ്പലായ വാൻ ഹായ് 503 ലെ തീപിടിത്തത്തിലാണ് ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് കേസെടുത്തത്. കപ്പലിൻ്റെ ഉടമയെയും കപ്പലിൻ്റെ ക്യാപ്റ്റനെയും കപ്പലിലെ ജീവനക്കാരെയും പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കടലിൽ അമിത വേഗതയിൽ സഞ്ചരിച്ചതിന് ബിഎൻഎസ് 282 വകുപ്പ് ചുമത്തി. വിഷ പദാർത്ഥങ്ങൾ കൈകാര്യം ചെയ്തതിലെ അശ്രദ്ധയുടെ പേരിൽ ബിഎൻഎസ് സെക്ഷൻ 286, കത്തുന്ന വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്തതിൽ ബിഎൻഎസ് സെക്ഷൻ 287, സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് മനുഷ്യ ജീവന് അപകടം ഉണ്ടാക്കിയതിൽ ബിഎൻഎസ് 288 വകുപ്പും ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കപ്പലിനെ ഉൾക്കടലിൽ കേരളാ തീരത്ത് നിന്ന് സുരക്ഷിത അകലത്തിലേക്ക് വലിച്ചെത്തിച്ചതായി കോസ്റ്റ് ഗാര്‍ഡും നാവിക സേനയും അറിയിച്ചു. നിലവില്‍ 57 നോട്ടിക്കല്‍ മൈല്‍ അകലെയുള്ള കപ്പലില്‍ നിന്ന് ഇടക്ക് പുക ഉയരുന്നുണ്ട്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കപ്പലില്‍ തീ പിടിച്ച സമയത്ത് കാണാതായ നാല് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

അതിനിടെ വാൻ ഹായ് കപ്പലിലെ ജീവനക്കാരൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹം ആലപ്പുഴ അർത്തുങ്കൽ തീരത്ത് അടിഞ്ഞു. അഴുകിയ നിലയിലുള്ള മൃതദ്ദേഹത്തിന്റെ ഡിഎൻഎ പരിശോധന നടത്തും. ഇന്നലെ വളഞ്ഞവഴി തീരത്ത് കണ്ടെത്തിയ കണ്ടൈനർ കൊല്ലം പോർട്ടിലേക്ക് മാറ്റും. കപ്പലിലെ സാധനങ്ങൾ കണ്ടെത്തിയ സ്ഥലങ്ങളിൽ നിന്ന് മലിനീകരണ നിയന്ത്രണ ബോർഡ് പരിശോധനയ്ക്കായി കടൽ വെള്ളം ശേഖരിച്ചു.

കപ്പലിലെ നാല് ജീവനക്കാരെയാണ് ഇനി കണ്ടെത്താനുള്ളത്. അർത്തുങ്കൽ തീരത്തുനിന്ന് കിട്ടിയ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ. ജീവനക്കാരുടെ ഡിഎൻഎ വിവരങ്ങൾ കപ്പൽ കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കിട്ടുന്ന മുറയ്ക്ക് തുടർനടപടികൾ സ്വീകരിക്കും. അർത്തുങ്കൽ തീരത്തടിഞ്ഞ് മൃതദേഹം എറണാകുളം ഞാറക്കലിൽ കടലിൽ വീണ് കാണാതായ യമൻ സ്വദേശികളിൽ ഒരാളുടേതാകാനും സാധ്യതയുണ്ടെന്ന് കോസ്റ്റൽ പൊലീസ് പറയുന്നുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തിരുവനന്തപുരത്ത് ഓടുന്ന ട്രെയിനിന് നേരെ കല്ലേറ്; പേട്ടയ്ക്ക് സമീപത്ത് വച്ച് മാവേലി എക്‌സ്പ്രസിന് നേരെ ആക്രമണം
സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്നു, പിടിയിലായതിന് പിന്നാലെ ജാമ്യമെടുത്ത് മുങ്ങി; പിന്നീട് ഒളിവ് ജീവിതം, 6 വർഷത്തിന് ശേഷം പ്രതി പിടിയില്‍