വഖഫ് നിയമ ഭേദഗതി; രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി, വീട് കയറി പ്രചാരണത്തിന് നിർദ്ദേശം

Published : Apr 10, 2025, 08:50 AM ISTUpdated : Apr 10, 2025, 03:13 PM IST
വഖഫ് നിയമ ഭേദഗതി;  രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി, വീട് കയറി പ്രചാരണത്തിന് നിർദ്ദേശം

Synopsis

വഖഫ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട ഓരോ മണ്ഡലങ്ങളിലും വീട് കയറി പ്രചാരണത്തിന് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

ദില്ലി: വഖഫ് നിയമ ഭേദഗതിയിൽ രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി. ഓരോ മണ്ഡലങ്ങൾ തോറും വീട് കയറി പ്രചാരണത്തിന് നിർദ്ദേശം. സ്ത്രീകളെ ഉൾപ്പെടുത്തിയാണ് പ്രചാരണ പരിപാടികൾ നടത്താൻ തീരുമാനിച്ചിരിക്കുന്നത്. മുസ്ലിം വനിതകൾക്കിടയിൽ പ്രത്യേക പ്രചാരണം നടത്തും. സംസ്ഥാന തലങ്ങളിലെ ശില്പശാല ഈ മാസം 15 മുതൽ തുടങ്ങും. ജില്ലാതലങ്ങളിലും ശില്പശാല നടത്തും. രാധ മോഹനൻ അഗർവാൾ, അനിൽ ആൻ്റണി, അരവിന്ദ് മേനോൻ, ജമാൽ സിദ്ധിഖി എന്നിവർക്ക് ചുമതല നൽകി. ദേശീയതലത്തിലെ പ്രചാരണം ഇന്ന് പാർട്ടി അധ്യക്ഷൻ ജെപി നദ്ദ ഉദ്ഘാടനം ചെയ്യും. അരവിന്ദ് മേനോനാണ് പ്രചാരണത്തിന്റെ കേരളം അടക്കമുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ചുമതല.

അതേസമയം, മുനമ്പത്തെ ഭൂമി വഖഫ് ആക്കിയ വഖഫ് ബോർഡിൻ്റെ നടപടി ചോദ്യം ചെയ്ത് ഫാറൂഖ് കോളേജ് മാനേജ്മൻ്റ് അസോസിയേഷൻ നൽകിയ ഹർജിയിൽ ഇന്നും വാദം തുടരും. ഭൂമിയുമായി ബന്ധപ്പെട്ട് പറവൂർ മുൻസിഫ് കോടതിയുടെ വിധി ശരി വെച്ച ഹൈക്കോടതി വിധിയാണ് ഇന്ന് പരിശോധിക്കുക. ഭൂമി വഖഫ് ആണെന്ന് കാണിച്ച് 1971 ൽ ഫാറൂഖ്‌ കോളേജ് കോടതിയിൽ നൽകിയ സത്യ വാഗ്മൂലം ഇന്ന് വഖഫ് ബോർഡ്‌ ട്രിബൂണനിൽ ഹാജരാക്കും. ഭൂമി ഫാറൂഖ്‌ കോളേജിന് കീഴിൽ വരുന്ന വഖഫ് ഭൂമിയാണെന്ന 1971ലെ പറവൂർ കോടതി വിധി ഇന്നലെ ട്രിബൂണൽ പരിശോധിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: പ്രധാനാധ്യാപികയുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
20 ഇം​ഗ്ലീഷ് പുസ്തകങ്ങൾ, അരുന്ധതി റോയ് മുതൽ ഇന്ദു​ഗോപൻ വരെ; തിരക്കുകൾക്കിടയിലും 2025ൽ 60 പുസ്തകങ്ങൾ വായിച്ചെന്ന് സതീശൻ