വഖഫ് ബോർഡ് പുനഃസംഘടന: വിമർശനവുമായി കാന്തപുരം വിഭാ​ഗം, സർക്കാർ നിലപാട് അനീതിയും അന്യായവും

Published : Oct 17, 2026, 09:59 AM IST
Waqf Board

Synopsis

കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളുമാണെന്നും എന്നിട്ടും ഇരു സമസ്തകളിൽ നിന്നും പുതിയ ബോർഡിൽ പ്രതിനിധികളില്ലെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: വഖഫ് ബോർഡ് പുനർസംഘടനയിൽ സർക്കാരിന് വിമർശനവുമായി കാന്തപുരം വിഭാഗം സമസ്ത. സർക്കാർ നിലപാട് അനീതിയും അന്യായവും ആണെന്ന് എസ്‍വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം വ്യക്തമാക്കി. കേരളത്തിലെ വഖഫ് സ്വത്തുക്കളുടെ ഭൂരിഭാഗവും നിയന്ത്രിക്കുന്നത് ഇരു സമസ്തകളുമാണെന്നും എന്നിട്ടും ഇരു സമസ്തകളിൽ നിന്നും പുതിയ ബോർഡിൽ പ്രതിനിധികളില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു സമസ്തകളും ചേർന്ന് നടത്തുന്നത് ഇരുപതിനായിരത്തിൽ പരം മദ്രസകളും ആയിരത്തോളം ഉന്നത മത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയിരക്കണക്കിന് മഹല്ലുകളുമാണെന്നും റഹ്മത്തുള്ള സഖാഫി വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

70 ദിവസമായിട്ടും ഒരു തുമ്പുമില്ല, ശിവസൂര്യ എവിടെ? ഇനി പ്രതീക്ഷ ക്രൈംബ്രാഞ്ചിൽ, എഫ്ഐആർ രജിസ്റ്റർ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
വിസ്തൃതമായ ഗ്ലാസ് ജനാല, പ്രകൃതിഭംഗി ആസ്വദിച്ചു യാത്ര ചെയ്യാം; മധുര – ഗുരുവായൂർ എക്സ്പ്രസിൽ വിസ്റ്റാഡോം കോച്ച്