വഖഫ് പുനസംഘടന: യുഡിഎഫ് രാഷ്ട്രീയവും ധാർമികവുമായ ബാധ്യത കാണിച്ചില്ലെന്ന് കേരള മുസ്ലിം ജമാഅത്ത്

Published : Oct 19, 2026, 11:26 AM IST
Kerala Muslim Jamaat

Synopsis

വഖഫ് സ്വത്ത് ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് സുന്നികളാണ്. സുതാര്യമായി വിനിയോഗിക്കേണ്ടത് ആണ് വഖഫ് സ്വത്ത്. അവിടെ സുന്നി പ്രതിനിധി ഇല്ലാതാവുന്നത് ശരിയല്ലെന്ന് കേരള മുസ്ലിം ജമാഅത്ത്.

മലപ്പുറം: യുഡിഎഫ് കാണിക്കേണ്ട രാഷ്ട്രീയവും ധാർമികവുമായ ബാധ്യത സമസ്ത എപി വിഭാഗത്തിനോട് ഉണ്ടായിട്ടില്ലെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി എൻ എം സാദിഖ് സഖാഫി. വഖഫ് അംഗത്വത്തിൽ സർക്കാർ അവഗണിച്ചു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സ്ഥാനം തന്നാൽ അത് വഖഫിന് പകരമാവില്ല. വഖഫ് സ്വത്ത് ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് സുന്നികളാണ്. സുതാര്യമായി വിനിയോഗിക്കേണ്ടത് ആണ് വഖഫ് സ്വത്ത്, അവിടെ സുന്നി പ്രതിനിധി ഇല്ലാതാവുന്നത് കുറവ് ആയിട്ട് തന്നെയാണ് കാണുന്നത്. അതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കും. ഇടതുപക്ഷം ഭരിച്ച കാലത്തും ആവശ്യങ്ങൾക്ക് വേണ്ടി സമരം ചെയ്തിട്ടുണ്ടെന്നും മുന്നണി ഏത് എന്നുള്ളതല്ല പ്രശ്നമെന്നും സാദിഖ് സഖാഫി പറഞ്ഞു.

വഖഫ് പുനഃസംഘടന റദ്ദാക്കണമെന്ന ഹർജിയിൽ നിയമം തങ്ങൾക്ക് അനുകൂലമായി വരുമെന്ന് മുൻ വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ പ്രതികരിച്ചു. ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണ് ഉള്ളത്. ഡിവിഷൻ ബെഞ്ചിന്റെ വിധി അനുകൂലമായിരിക്കുമെന്ന് ഹംസ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സർക്കാർ നടപടി അപഹാസ്യമാണ്. സർക്കാരിന്റെ ഭാഗത്ത് ശരിയുണ്ടെങ്കിൽ പട്ടാപ്പകൽ ചെയ്യാമായിരുന്നു, അർദ്ധരാത്രിയിൽ തലയിൽ മുണ്ടിട്ടാണോ സർക്കാർ ഇങ്ങനെ ചെയ്യേണ്ടതെന്ന് ഹംസ ചോദിക്കുന്നു.

വഖഫ് ബോർഡ് പുനഃസംഘടനയിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കാന്തപുരം വിഭാഗം മുഖപത്രം സിറാജ് രംഗത്തെത്തിയിരുന്നു. സുന്നികളെ അങ്ങേയറ്റം അവഹേളിക്കുന്നതും വേദനിപ്പിക്കുന്നതുമാണ് പുനഃസംഘടന ഉത്തരവെന്നാണ് എഡിറ്റോറിയലിലെ വിമർശനം. വഖഫ് ബോർഡിലും ഹജ് കമ്മിറ്റിയിലും അർഹമായ പ്രാതിനിധ്യം മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. പുതിയ ബോർഡ് പരിശോധിച്ചാൽ സർക്കാരിൻ്റെ കപട മുഖം വ്യക്തമാകും. ഒരു ശതമാനം പോലും വഖഫ് സ്വത്തുകൾ കൈകാര്യം ചെയ്യാൻ അർഹതയില്ലാത്ത ജമാഅത്തെ ഇസ്ലാമിക്കും മുജാഹിദിനും അംഗത്വം നൽകി. തീവ്ര താത്പര്യക്കാരുടെ കൈകളിൽ സ്വത്തുക്കൾ ഏൽപ്പിക്കുന്നതിന്റെ ഉദ്ദേശ്യമെന്താണെന്നും എഡിറ്റോറിയലിൽ ചോദിക്കുന്നു. നിയമപരമായ വഴിയിലൂടെയും, ജനകീയ സമരത്തിലൂടെയും അനീതിക്കെതിരെ സുന്നികൾ പോരാടും. രാഷ്ട്രീയപ്പാർട്ടിയുടെ താല്പര്യം സംരക്ഷിക്കാനുള്ളതല്ല വഖഫ് ബോർഡ് എന്നും എഡിറ്റോറിയൽ പറയുന്നു

അതിനിടെ മത സംഘടനകളുടെ യോഗം വിളിച്ചിരിക്കുകയാണ് മുസ്ളീം ലീഗ്. പാര്‍ലമെന്‍റിന്‍റെ പരിഗണനയിലുള്ള ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ബില്ല്, എസ്.ഐ.ആര്‍ തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് യോഗം. വഖഫ് ബോര്‍ഡ് പുന:സംഘടനയും ചര്‍ച്ചയാവും. പുന:സംഘടനയില്‍ പലര്‍ക്കും അതൃപ്തിയുള്ള സാഹചര്യത്തില്‍ യോഗത്തില്‍ ഈ വിഷയവും ഉയര്‍ന്നു വരുമെന്നാണ് സൂചന. വൈകിട്ട് മൂന്നിന് കോഴിക്കോട്ടെ ഹോട്ടല്‍ ടിയാരയിലാണ് യോഗം. മുസ്ളീം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് യോഗം വിളിച്ച് ചേര്‍ത്തിരിക്കുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്വന്തം നിഗമനവും നിലപാടുമുണ്ട്, പരസ്യമായി പറയാനില്ല'; മാസപ്പടി കേസിലെ സർക്കാർ നിലപാടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ
കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു