പട്ടാമ്പിയിൽ എക്സൈസ് പരിശോധന, 936 ലിറ്റർ വാഷും മൂന്നു ലിറ്റർ സ്പിരിറ്റും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Published : Jul 20, 2025, 09:14 PM IST
excise vehicles

Synopsis

വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്

പാലക്കാട്‌: പാലക്കാട് പട്ടാമ്പിയിൽ 936 ലിറ്റർ വാഷും മൂന്നു ലിറ്റർ സ്പിരിറ്റും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി എക്സൈസ് ന‌ടത്തിയ പരിശോധനയിൽ മുതുതല മുത്തശ്ശിർക്കാവ് റോഡിന്റെ സമീപത്തുനിന്നാണ് ഇവ കണ്ടെത്തിയത്. 5 പ്ലാസ്റ്റിക് ബാരലുകളിലും 2 കുടങ്ങളിലും നിറച്ച വാഷും പ്ലാസ്റ്റിക് കന്നാസുകളിൽ നിറച്ച 3 ലിറ്റർ സ്പിരിറ്റുമാണ് എക്സൈസ് കണ്ടെടുത്തത്. വാറ്റാൻ ഉപയോഗിച്ച ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പോറ്റിയുടെ ജാമ്യം; സർക്കാരിനെതിരെ ആയുധമാക്കി കോൺഗ്രസും ബിജെപിയും, ഹൈക്കോടതി പരാമർശം പിടിവള്ളിയാക്കി ഭരണപക്ഷം
കൊട്ടാരക്കരയിൽ സർക്കാർ ഉത്തരവുണ്ടായിട്ടും ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ