'എന്‍റെ പട്ടി പോലും ബിജെപിയിലേക്ക് പോകില്ല'; ഇതാണ് കെ സുധാകരൻ പറഞ്ഞ 'പട്ടി', അഥവാ ബ്രൂണോ- വീഡിയോ...

Published : Apr 25, 2024, 10:47 PM IST
'എന്‍റെ പട്ടി പോലും ബിജെപിയിലേക്ക് പോകില്ല'; ഇതാണ് കെ സുധാകരൻ പറഞ്ഞ 'പട്ടി', അഥവാ ബ്രൂണോ- വീഡിയോ...

Synopsis

തനിക്കൊരു പട്ടിയുണ്ട്, വളരെ നല്ലൊരു പട്ടി, ബ്രൂണോ എന്നാണതിന്‍റെ പേര്, അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നായിരുന്നു കെ സുധാകരൻ വിശദീകരിച്ച് പറഞ്ഞത്

കണ്ണൂര്‍: ബിജെപി പ്രവേശത്തെ ചൊല്ലിയുള്ള വിവാദം കൊഴുക്കുന്നതിനിടെ ഇതെക്കുറിച്ച് ചോദിച്ചപ്പോള്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ നല്‍കിയ മറുപടിയായിരുന്നു 'എന്‍റെ പട്ടി പോലും ബിജെപിയിലേക്ക് പോകില്ല' എന്നത്. തനിക്കൊരു പട്ടിയുണ്ട്, വളരെ നല്ലൊരു പട്ടി, ബ്രൂണോ എന്നാണതിന്‍റെ പേര്, അത് പോലും ബിജെപിയിലേക്ക് പോകില്ലെന്നായിരുന്നു കെ സുധാകരൻ വിശദീകരിച്ച് പറഞ്ഞത്. 

കെ സുധാകരൻ ആ പറഞ്ഞ 'പട്ടി'യാണിത്, ബ്രൂണോ. ഏറെ സ്നേഹത്തോടെയും കരുതലോടെയും കെ സുധാകരൻ വളര്‍ത്തുന്ന പട്ടി. മര്യാദക്കാരനായി നല്ല രീതിയിലാണ് ബ്രൂണോയെ താൻ നോക്കുന്നത് എന്ന് കെ എസ് തന്നെ പറയുന്നു. ബ്രൂണോയ്ക്ക് ഒരു കൂട്ടില്ല എന്നതാണ് നേതാവിന്‍റെ വിഷമം. കൂട്ടില്ലാത്തതിനാല്‍ തങ്ങളൊക്കെ തന്നെ ബ്രൂണോയ്ക്ക് കൂട്ട് കൊടുക്കാനെന്നും കെ സുധാകരൻ.

ബ്രൂണോയ്ക്കൊപ്പമുള്ള കെ സുധാകരന്‍റെ വീഡിയോ കാണാം:-

 

Also Read:- കൂടുതല്‍ കിറ്റുകള്‍ പിടിച്ചു, ന്യായീകരിച്ച് ബിജെപി; നടപടിയുണ്ടാകുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

PREV
Read more Articles on
click me!

Recommended Stories

നീതി പുലരുമോ? ദിലീപ് കോടതിയിൽ, മാധ്യമങ്ങളോട് പ്രതികരിച്ചില്ല, പള്‍സര്‍ സുനിയടക്കമുള്ള പ്രതികളും എത്തി, നടിയെ ആക്രമിച്ച കേസിൽ വിധി ഉടൻ
നടിയെ ആക്രമിച്ച കേസ്: പ്രതികൾ, ചുമത്തിയ കുറ്റം, ലഭിക്കാവുന്ന പരമാവധി ശിക്ഷ; അറിയേണ്ടതെല്ലാം