മാർച്ചിൽ 74 രൂപ, ഏപ്രിലിൽ 10000 മുതൽ 85000 വരെ! വാട്ടർ ബില്ല് കണ്ട് ഞെട്ടി ഒറ്റപ്പാലം മാന്നനൂരിലെ കുടുംബങ്ങൾ

Published : May 21, 2025, 10:15 AM IST
മാർച്ചിൽ 74 രൂപ, ഏപ്രിലിൽ 10000 മുതൽ 85000 വരെ! വാട്ടർ ബില്ല് കണ്ട് ഞെട്ടി ഒറ്റപ്പാലം മാന്നനൂരിലെ കുടുംബങ്ങൾ

Synopsis

ജനുവരിയിൽ ജൽജീവൻ മിഷന്‍റെ കണക്ഷൻ എടുത്ത വീട്ടുകാർക്കാണ് ഭീമമായ തുക നടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ല് ലഭിച്ചത്

ഒറ്റപ്പാലം: ജൽജീവൻ മിഷൻ കണക്ഷന്റെ ബില്ല് കണ്ട് ഞെട്ടി ഒറ്റപ്പാലം വാണിയംകുളം മാന്നനൂരിലെ കുടുംബങ്ങൾ. 10,000 മുതൽ 85,000 രൂപ വരെ തുകയാണ് നാട്ടുകാർക്ക് വാട്ടർ ബില്ലായി ലഭിച്ചത്. ജനുവരിയിൽ ജൽജീവൻ മിഷന്‍റെ കണക്ഷൻ എടുത്ത വീട്ടുകാർക്കാണ് ഭീമമായ തുക നടക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്ല് ലഭിച്ചത്. മാർച്ച് മാസത്തിൽ ലഭിച്ച ബില്ല് 74 രൂപയായിരുന്നു. അവിടെ നിന്നാണ് ഒറ്റ മാസത്തിൽ 85000 രൂപ വരെ വാട്ടർ ബില്ല് വന്നിരിക്കുന്നത്. നടപടി ആവശ്യപ്പെട്ട് നാട്ടുകാർ വാട്ടർ അതോറിറ്റിക്ക് പരാതി നൽകി. പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് വാട്ടർ അതോറിറ്റി അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം