മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിൽ തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ; ഒന്നരലക്ഷം ഏക്കർ കൃഷി ഭൂമി തരിശായി

Published : Jul 15, 2026, 08:14 AM IST
mullaperiyar

Synopsis

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് കുറഞ്ഞത് തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിൽ കടുത്ത കാർഷിക പ്രതിസന്ധിക്ക് കാരണമായി. മുല്ലപ്പെരിയാർ അണക്കെട്ടാണ് തേനി ഉൾപ്പെടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കാർഷിക ജീവിതം താങ്ങി നിർത്തുന്നത്.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്നാട്ടിലെ അഞ്ച് ജില്ലകൾ. ജലവിതരണം മുടങ്ങിയതോടെ ഒന്നരലക്ഷം ഏക്കർ കൃഷി ഭൂമി തരിശായി. മറ്റ് ജോലികളിലേക്ക് തിരിയേണ്ട അവസ്ഥയിലാണ് കർഷകർ.

മുല്ലപ്പെരിയാർ അണക്കെട്ടാണ് തേനി ഉൾപ്പെടെ തമിഴ്നാട്ടിലെ അഞ്ച് ജില്ലകളിലെ കാർഷിക ജീവിതം താങ്ങി നിർത്തുന്നത്. തേനിയിൽ 14,700 ഏക്കർ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാർ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്. സാധാരണയായി ജൂൺ ഒന്നിന് കാർഷിക ആവശ്യങ്ങൾക്കായി അണക്കെട്ട് തുറക്കുമെങ്കിലും ഇത്തവണ വെള്ളമില്ലെന്ന കാരണത്താൽ ഇതുവരെ തുറക്കാൻ കഴിഞ്ഞിട്ടില്ല. ഇതുവരെ വയലൊരുക്കൽ ഉൾപ്പെടെ പ്രാരംഭ കാർഷിക പ്രവർത്തനങ്ങൾ പോലും നടത്താൻ കഴിയാതെ വന്നതോടെയാണ് ഭൂമി തരിശായത്. മുൻപുണ്ടായിരുന്ന ജലശേഖരം ആസൂത്രണം ഇല്ലാതെ തുറന്ന് വിട്ടതും ഈ വർഷം മതിയായ മഴ ലഭിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കർഷകരുടെ ആരോപണം.

മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ ജലനിരപ്പ് 142 അടിയിൽ നിന്ന് 152 അടിയായി ഉയർത്തിയാൽ വരൾച്ചക്കാലത്തും കൃഷിയിറക്കാൻ കഴിയുമെന്നാണ് തമിഴ്നാടിൻ്റെ വാദം. ജലക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച പലരും കടുത്ത പ്രതിസന്ധിയിലാണ്. ആശങ്ക പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'കേസെടുത്തിട്ട് 50 ദിവസം, ഇതുവരെ അറസ്റ്റില്ല'; നവവധു ജീവനൊടുക്കിയ സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി കുടുംബം
വിയറ്റ്നാം ബോട്ട് അപകടം: മരിച്ച കൊട്ടാരക്കര സ്വദേശികളുടെ സംസ്കാരം ഇന്ന്, മൃതദേഹം ഇന്നലെ നാട്ടിലെത്തിച്ചു