മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15,ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കൂട്ടി, ഒരു വീട്ടിൽ വെള്ളം കയറി

Published : Aug 08, 2022, 11:39 AM ISTUpdated : Aug 08, 2022, 04:55 PM IST
മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.15,ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് കൂട്ടി, ഒരു വീട്ടിൽ വെള്ളം കയറി

Synopsis

സെക്കന്റിൽ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുകയാാണ്

ഇടുക്കി:  മുല്ലപ്പെരിയാർ അണക്കെട്ടിലെ(mullaperiyar dam) ജലനിരപ്പ് (water level)139.15 അടിയായി ഉയർന്നു. സെക്കന്റിൽ 5000 ഘനയടിയോളം വെള്ളം ഒഴുക്കി വിടുകയാാണ്. എല്ലാ ഷട്ടരുകളും 60 സെന്റി മീറ്റർ ആക്കി ഉയർത്തി.മുല്ലപ്പെരിയാർ ഡാമിൽ നിന്നുള്ള വെള്ളം ഒഴുക്കിയതോടെ ഒരു വീട്ടിൽ വെള്ളം കയറി. വള്ളക്കടവിന് സമീപം കടശ്ശിക്കാടു ആറ്റോരത്തെ ഒരു വീട്ടിൽ ആണ് വെള്ളം കയറിയത്

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പും ഉയർന്നു. 2385.18 അടിയായി ആണ് ജലനിരപ്പ് ഉയർന്നത്. ഇതോടെ സെക്കന്റിൽ ഒന്നര ലക്ഷം ലിറ്റർ വെള്ളം ഒഴുക്കി വിടുന്നുണ്ട്. ഇടുക്കി ഡാമിൽ നിന്നും 150 ക്യൂമെക്സ് ജലം പുറത്തുവിട്ടപ്പോൾ ചെറുതോണി പുഴയിൽ  രണ്ട് മീറ്റർ ജലനിരപ്പ് കൂടിയതായി ജലസേചന വകുപ്പ് അറിയിച്ചു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ല ഭരണകൂടം അറിയിച്ചു

മുല്ലപ്പെരിയാറിലേയും ഇടമലയാറിലേയും ഇപ്പോഴത്തെ ജലനിലരപ്പിൽ ആശങ്കപ്പെടാനില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും വ്യക്തമാക്കി.എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാനുള്ള ക്രമീകരണമാണ് ഇപ്പോൾ നടത്തുന്നത്.മുല്ലപ്പെരിയാറിൽ നിന്ന് തമിഴ്നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറവാണ്. ജലനിരപ്പ് 135 അടിയായിരിക്കുമ്പോൾ എടുക്കുന്നത് പോലെയാണ് വെള്ളം കൊണ്ടു പോകുന്നത്.അത് കൂട്ടിയാൽ നമുക്ക് ആശ്വാസമാകുമെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. ഇതിനിടെ തമിഴ്നാട് ആളിയാർ ഡാമിൽ നിന്നുള്ള നീരൊഴുക്ക് കൂട്ടി

കക്കയം ഡാമിൽ ഓറഞ്ച് അലർട്ട്

കക്കയം ഡാമിൽ ജലനിരപ്പ് 756.50 മീറ്ററിൽ എത്തിയതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.കക്കയം ഡാം ഉച്ചയ്ക്ക് ശേഷം തുറക്കേണ്ടി വന്നേക്കാമെന്നാണ് വിലയിരുത്തൽ. ഡാമിലെ അധിക ജലം താഴേക്ക് ഒഴുക്കിവിടുന്ന നടപടികളുടെ ഭാഗമായി രണ്ടാംഘട്ട മുന്നറിയിപ്പായാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചതെന്ന് തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.  കുറ്റ്യാടി പുഴയുടെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം
 

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി