നിരോധിത സാറ്റ്‍ലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു; ആരോപണവുമായി സ്വപ്ന

Published : Aug 08, 2022, 11:34 AM ISTUpdated : Aug 08, 2022, 02:44 PM IST
നിരോധിത സാറ്റ്‍ലൈറ്റ് ഫോണുമായി പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു; ആരോപണവുമായി സ്വപ്ന

Synopsis

നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലു൦ കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ൦ കിട്ടി. 2017 ന് ജൂലൈ നാലിന് ആണ് സി ഐ എസ് എഫ് പരാതി നൽകിയത്.

തിരുവനന്തപുരം: നിരോധിത സാറ്റലൈറ്റ് ഫോണുമായി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായ   യു എ ഇ പൗരന് ജാമ്യം ലഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസ് ഇടപെട്ടെന്ന ആരോപണവുമായി സ്വപ്ന സുരേഷ്. 2017 ഓഗസ്റ്റിലാണ് സംഭവം. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്ന തുറൈയ്യ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് സി ഐഎസ് എഫ് പരാതിയിൽ ഇയാൾക്കെതിരെ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തിരുന്നു. കോൺസൽ ജനറൽ നിർദ്ദേശപ്രകാരം താൻ അന്നത്തെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ ബന്ധപ്പെട്ടെന്നും അദ്ദേഹമാണ് മുഖ്യമന്ത്രി വഴി നടപടികൾക്ക് നിർദ്ദേശം നൽകിയതെന്നും സ്വപ്ന ആരോപിച്ചു. മക്കളുടെ ബിസിനസ്സ് താത്പര്യങ്ങൾ സംരക്ഷിക്കാൻ യു എ ഇ യെ പിണക്കാതിരിക്കാനാണ് മുഖ്യമന്ത്രി ഇടപെട്ടതെന്നും സ്വപ്ന പറഞ്ഞു.

 

അച്ഛന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ മൂന്ന് വയസ്സുകാരി ആശുപത്രിയിൽ, പരാതിയുമായി അമ്മ

​ഹൈദരാബാദ് : അച്ഛന്റെ മര്‍ദ്ദനമേറ്റ് മൂന്ന് വയസ്സുള്ള കുഞ്ഞിന് ഗുരുരതര പരിക്ക്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലാണ് കണ്ണില്ലാത്ത ഈ ക്രൂരത. അച്ഛനെതിരെ കുട്ടിയുടെ അമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചു. ഞായറാഴ്ച ശുചിമുറിയിൽ കളിക്കുകയായിരുന്ന തന്റെ മൂന്നാമത്തെ കുഞ്ഞിനെ ഭര്‍ത്താവ് മര്‍ദ്ദിക്കുകയായിരുന്നു.

കുളിമുറിയിൽ നിന്ന് പുറത്തുവരാത്തതിന് വലിയ തവി ഉപയോഗിച്ചാണ് ഇയാൾ കുട്ടിയെ തുടര്‍ച്ചയായി അടിച്ചത്. തടയാൻ ചെന്ന തന്നെ തള്ളിയിട്ടു. പിന്നീട് കുഞ്ഞിനെ കുളിമുറിയിൽ നിന്ന് തറയിലേക്ക് വലിച്ചെറിഞ്ഞുവെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. 

അൽപ്പ നേരത്തിന് ശേഷം അമ്മ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. 2025 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ക്ക് നാല് പെൺ മക്കളാണ്. അവര്‍ ഇപ്പോൾ എട്ട മാസം ഗര്‍ഭിണിയുമാണെന്നും പൊലീസ് പറഞ്ഞു. കൊലപാതക ശ്രമത്തിനും ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയുടെ പിതാവിനെതിരെ കേസെടുത്തു. ഇയാള പൊലീസ് അറസ്റ്റ് ചെയ്തു. മറ്റ് കുട്ടികളെയും ഇയാൾ മര്‍ദ്ദിക്കുമായിരുന്നുവെന്നും യുവതി പറഞ്ഞു.

അതേസമയം മണ്ണാറശാലയിൽ നവജാത ശിശുവിനെ അമ്മ കിണറ്റിലെറിഞ്ഞ് കൊന്നു.  മണ്ണാറശാല  മണ്ണാറ പഴഞ്ഞിയിൽ ശ്യാം കുമാറിന്റെ  ഭാര്യ ദീപ്തി (26) ആണ്  48 ദിവസം പ്രായമുള്ള മകൾ ദൃശ്യയെ കിണറ്റിൽ ഇട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സംഭവം നടന്നത്. പ്രസവത്തിനു ശേഷം ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ദീപ്തി നേരത്തെ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

സംഭവ സമയത്ത്  ദീപ്തിയുടെ അച്ഛൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മയും സഹോദരനും ക്ഷേത്രത്തിൽ പോയതായിരുന്നു. അച്ഛൻ  ഉറങ്ങിയ സമയത്താണ് ദീപ്തി കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. ഉറക്കമുണർന്ന പിതാവ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ അമ്പലത്തിൽ പോയിരുന്ന മകനെയും ഭാര്യയെയും വിളിച്ചുവരുത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീടിനുസമീപത്തെ  കിണറ്റിൽ  കണ്ടെത്തിയത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ
ഒടുവിൽ കൊച്ചിക്കാർ കാത്തിരുന്ന പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു; പണ്ഡിറ്റ് കറുപ്പൻ റോഡിൽ പുതിയ ആധുനിക ഫിഷ് ലാൻഡിംഗ് സെന്റർ ഉയരും