മലമ്പുഴ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയരുന്നു; ഷട്ടര്‍ തുറക്കാൻ സാധ്യത, പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Published : Aug 01, 2024, 04:48 PM IST
മലമ്പുഴ അണക്കെട്ടിന്‍റെ ജലനിരപ്പ് ഉയരുന്നു; ഷട്ടര്‍ തുറക്കാൻ സാധ്യത, പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

Synopsis

അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നാൽ വെള്ളം കൽപ്പാത്തിപ്പുഴ വഴി ഭാരതപ്പുഴയിൽ എത്തിച്ചേരും

പാലക്കാട്:മലമ്പുഴ അണക്കെട്ടിന്‍റെ  ജലനിരപ്പ്  ഉയരുന്ന സാഹചര്യത്തില്‍ രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ ഷട്ടര്‍ തുറക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

അണക്കെട്ടിലെ ജലനിരപ്പ് 112.33 മീറ്ററിനോട് അടുത്തിരിക്കുകയാണിപ്പോള്‍. ഇതുപ്രകാരം അണക്കെട്ടിലെ ജല സംഭരണം 163.1239 Mm3 എത്തിയിട്ടുണ്ട്.   റൂൾ കർവ് അനുസരിച്ചുള്ള  ജലനിരപ്പ് 112.99 മീറ്ററും സംഭരണശേഷി 175.98 Mm3 ആണ്. വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ് 38.4 മില്ലി മീറ്ററും ഡാമിലേക്കുള്ള നീരൊഴുക്ക് 40.8 m3/s ഉം ആണ്. ഇതേ നില തുടരുകയാണെങ്കിൽ  രണ്ടു മൂന്നു ദിവസങ്ങൾക്കകം റൂൾ കർവ് അനുസരിച്ചുള്ള ജലനിരപ്പ്  എത്താൻ  സാധ്യതയുണ്ടെന്ന് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

ഈ  സാഹചര്യത്തിൽ  ജലനിരപ്പ്  ക്രമീകരിക്കുന്നതിനായി  അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ വരും ദിവസങ്ങളിൽ തുറക്കേണ്ടി വരുന്നതാണ്. അണക്കെട്ടിന്‍റെ സ്പിൽവേ ഷട്ടറുകൾ തുറന്നാൽ വെള്ളം കൽപ്പാത്തിപ്പുഴ വഴി ഭാരതപ്പുഴയിൽ എത്തിച്ചേരുന്നതാണ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ട എക്സിക്യൂട്ടീവ് എന്‍ജിനീയര്‍  അറിയിച്ചു.

വയനാട്ടിലേക്കൊരു കൈത്താങ്ങ്, തൃശ്ശൂരിലെ 10 ആംബുലന്‍സുകള്‍ ചൂരൽമലയിലെ ദുരന്തഭൂമിയിലേക്ക്

കനത്ത മഴ; കൽപ്പറ്റ നഗര മധ്യത്തിലെ കെട്ടിടം തകർന്നു വീണു; വൻ അപകടമൊഴിവായത് തലനാരിഴക്ക്, ദേശീയപാതയിൽ ഗതാഗത തടസം

 

 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം