
പാലക്കാട് :വാളയാർ ഡാമിന്റെ സ്പിൽവേ ഷട്ടറുകൾ ഉയർത്തി. രാവിലെ 6.15 ന് ആണ് സ്പിൽവേ ഷട്ടറുകൾ ഉയർത്തിയത്. 10 സെന്റീമീറ്ററായി ആയി ഉയർത്തിയതായി എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഒന്ന്, മൂന്ന് സ്പിൽവേ ഷട്ടറുകൾ എട്ട് സെന്റീമീറ്ററിൽ നിന്നും രണ്ടാം ഷട്ടർ അഞ്ച് സെന്റീമീറ്ററിൽ നിന്നുമാണ് 10 സെന്റീമീറ്ററായി ഉയർത്തിയത്.
അതേസമയം ഇടുക്കി അണക്കെട്ടിലേയും മുല്ലപ്പെരിയാർ അണക്കെട്ടിലേയും ജലനിരപ്പ് കുറഞ്ഞു . ഇടുക്കിയിലെ ജല നിരപ്പ് 2387.04 അടിയായി ആണ് കുറഞ്ഞത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഇപ്പോൾ 138.65 ആയി ആണ് കുറഞ്ഞത്
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.