തിരുവനന്തപുരം ന​ഗരത്തിലെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടും; അറ്റകുറ്റപ്പണികൾ നടക്കുന്നതായി വാട്ടർ അതോറിറ്റി അറിയിപ്പ്

Published : Sep 26, 2026, 07:42 AM IST
KWA

Synopsis

കേരള വാട്ടർ അതോറിറ്റിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ പാനൽ ബോർഡ് തകരാറായതിൻ്റെ അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിനാലാണ് ഇന്നലെ 9 മണി മുതൽ ഇന്ന് 8.00 മണി വരെ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത്.

തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും ഇന്ന് ജലവിതരണം തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അറിയിപ്പ്. രാത്രി എട്ട് മണി വരെയാണ് വെള്ളം മുടങ്ങുക. അറ്റകുറ്റപ്പണി നടക്കുന്നതായി വാട്ടർ അതോറിറ്റി അറിയിച്ചു. കേരള വാട്ടർ അതോറിറ്റിയുടെ കുണ്ടമൺകടവ് പമ്പ് ഹൗസിലെ പാനൽ ബോർഡ് തകരാറായതിൻ്റെ അടിയന്തിര അറ്റകുറ്റപണികൾ നടത്തുന്നതിനാലാണ് ഇന്നലെ 9 മണി മുതൽ ഇന്ന് 8.00 മണി വരെ ജലവിതരണം തടസ്സപ്പെട്ടിരിക്കുന്നത്.

വാട്ടർ അതോറിറ്റിയുടെ തിരുമല, കരമന സെക്ഷനുകളുടെ പരിധിയിൽ വരുന്ന പി .റ്റി .പി നഗർ, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂർക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സി.പി.റ്റി, തൊഴുവൻകോട്, അറപ്പുര, കൊടുങ്ങാനൂർ, ഇലിപ്പോട്, കുണ്ടമൺകടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകൾ, പൂജപ്പുര, പൈ റോഡ്, പ്രേംനഗർ, ശാസ്താനഗർ, കുഞ്ചാലുംമൂട്, മുടവൻമുഗൾ, കരമന, നെടുംകാട്, കാലടി, നീറമൺകര, മരുതൂർക്കടവ്, മേലാറന്നൂർ, കൈമനം, കിള്ളിപ്പാലം, തുടങ്ങിയ പ്രദേശങ്ങളിൽ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ എടുത്തു കേരള വാട്ടർ അതോറിറ്റിയുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് കേന്ദ്രീകൃത ടോൾ ഫ്രീ നമ്പരായ 1916 - ൽ ബന്ധപ്പെടാവുന്നതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജാമ്യത്തിൽ ഇറങ്ങിയാൽ കോടതിയിൽ ഹാജരാകില്ല, വയോധികയുടെ ഫോൺ തട്ടിയെടുത്ത് മുങ്ങി, നിരവധി കേസുകളിൽ പ്രതി അറസ്റ്റിൽ
പിണറായിക്കെതിരായ ഇഡി കത്ത്; ഹർജി ഇന്ന് ഹൈക്കോടതിയിൽ, എഫ്ഐആർ ഇടണമെന്ന് നിലപാടിൽ ഇഡി