പരാതി നൽകാനുള്ള സമയം ഇന്ന് തീരും; വയനാട്ടിൽ ബഫർ സോൺ ഫീൽഡ് സർവേ പൂർത്തിയാക്കാനായില്ല

Published : Jan 07, 2023, 06:26 AM IST
പരാതി നൽകാനുള്ള സമയം ഇന്ന് തീരും; വയനാട്ടിൽ ബഫർ സോൺ ഫീൽഡ് സർവേ പൂർത്തിയാക്കാനായില്ല

Synopsis

ബഫർസോൺ ഉത്തരവ് നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇവിടെയാണ് അവസാന ദിവസമായിട്ടും ഫീൽഡ് സർവേ പൂർത്തിയാക്കാനാവത്തത്

വയനാട്: പരാതി നൽകാനുള്ള സമയപരിധി അവസാനിക്കാറായിട്ടും വയനാട്ടിൽ ബഫർ സോൺ ഫീൽഡ് സർവേ മിക്ക മേഖലകളിലും പൂർത്തിയാക്കാനായില്ല. ജനവാസ കേന്ദ്രങ്ങളെ ജിയോ ടാഗ് ചെയ്യാനുള്ള അസറ്റ് മാപ്പർ ആപ്പ് സെർവർ തകരാർ മൂലം പണിമുടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.

ബഫർസോൺ ഉത്തരവ് നടപ്പായാൽ ഏറ്റവും കൂടുതൽ ബാധിക്കുന്ന ജില്ലകളിലൊന്നാണ് വയനാട്. ഇവിടെയാണ് അവസാന ദിവസമായിട്ടും ഫീൽഡ് സർവേ പൂർത്തിയാക്കാനാവത്തത്. തിരുനെല്ലി പഞ്ചായത്തിൽ മാത്രമാണ് നടപടികൾ അന്തിമ ഘട്ടത്തിലെത്തിയത്. ബത്തേരി ഉൾപ്പടെയുള്ള മറ്റിടങ്ങളിൽ പകുതി സ്ഥലങ്ങളിൽ പോലും ഫീൽഡ് സർവേ പൂർത്തിയാക്കാനായില്ല. പഞ്ചായത്ത് ഭരണസമിതികൾ വൊളണ്ടിയർമാരെ രംഗത്ത് ഇറക്കിയെങ്കിലും അസറ്റ് മാപ്പർ ആപ്പ് പ്രവർത്തിക്കാത്തതിനാൽ ഫീൽഡ് സർവേ മുടങ്ങി. 

സെർവർ തകരാർ മൂലം ആപ്പ് ലോഗിൻ ചെയ്യാൻ പോലും പറ്റുന്നില്ലെന്നാണ് പരാതി. വകുപ്പുകൾ തമ്മിൽ ഏകോപനമില്ലാത്തതാണ് നടപടികൾ പൂർത്തിയാക്കാൻ വൈകുന്നതെന്നാണ് ആക്ഷേപം. മിക്ക പഞ്ചായത്തുകളും ഫീൽഡ് സർവേ പൂർത്തിയാക്കാൻ സർക്കാരിനോട് സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ബഫർ സോണുമായി ബന്ധപ്പെട്ട് ജില്ലയിൽ പതാനായിരക്കണക്കിന് പരാതികളാണ് ലഭിച്ചത്. ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ച് കടുത്ത സമരപരിപാടികളിലേക്ക് നീങ്ങുമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല; ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് 8 വയസുകാരൻ മരിച്ച സംഭവത്തിൽ ഡി എം ഒക്ക് റിപ്പോർട്ട് സമർപ്പിച്ചു
'ചിലർ ഓവർ ടൈം ജോലി ചെയ്തുകൊണ്ടിരിക്കുന്നു, വ്യാജ പ്രചരങ്ങൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും'; മുന്നറിയിപ്പുമായി സ്വരാജ്