
കൽപ്പറ്റ: എൻഡിഎ സ്ഥാനാർഥി നവ്യാ ഹരിദാസിന് വേണ്ടി പ്രചാരണത്തിനായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്ന് വയനാട് മണ്ഡലത്തിൽ. മൂന്നിടങ്ങളിൽ സുരേഷ് ഗോപി പ്രസംഗിക്കും. പ്രിയങ്ക ഗാന്ധിക്ക് വോട്ട് തേടി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും, സച്ചിൻ പൈലറ്റും ഇന്ന് മണ്ഡലത്തിലെത്തും. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് ബത്തേരി മണ്ഡലത്തിൽ വോട്ട് ചോദിക്കും. അവസാന ലാപ്പ് പ്രചരണത്തിനായി പ്രിയങ്ക ഗാന്ധി നാളെ വീണ്ടും മണ്ഡലത്തിൽ എത്തും.
അതേസമയം, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ചേലക്കരയിലെത്തും. ചെറുതുരുത്തി, ദേശമംഗലം, വരവൂർ എന്നിവിടങ്ങളിലായി മൂന്ന് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. പാലക്കാട്ടെ സംഭവ വികാസങ്ങളിൽ അടക്കം മുഖ്യമന്ത്രി എന്ത് പറയൂം എന്നതിൽ ഉദ്വേഗമുണ്ട്. യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ തുടരുകയാണ്. ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം മുള്ളൂർക്കരയിലാണ്. അതിനിടെ, ചേലക്കര പ്രചാരണത്തിന് മന്ത്രിപ്പടയെ ഇറക്കുകയാണ് ഇടതുമുന്നണി. രണ്ട് ദിവസത്തിനിടെ സംസ്ഥാന മന്ത്രിസഭയിലെ എട്ട് അംഗങ്ങളാണ് ചേലക്കരയില്‍ പ്രചാരണത്തിനെത്തിയത്. കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മന്ത്രിമാരുടെ വോട്ടു തേടല്‍.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam