'ഗാന്ധി ചിത്രം തകർത്തതില്‍ sfiക്ക് പങ്കില്ലെന്ന റിപ്പോർട്ട് സഭയിൽ വെച്ചത് ചട്ടലംഘനം': മാത്യു കുഴല്‍നാടന്‍

Published : Jul 04, 2022, 12:21 PM ISTUpdated : Jul 04, 2022, 12:29 PM IST
'ഗാന്ധി ചിത്രം തകർത്തതില്‍ sfiക്ക് പങ്കില്ലെന്ന റിപ്പോർട്ട് സഭയിൽ വെച്ചത് ചട്ടലംഘനം': മാത്യു കുഴല്‍നാടന്‍

Synopsis

മുഖ്യന്ത്രിക്ക് എങ്ങനെ  അന്വേഷണ റിപ്പോർട്ട്  കിട്ടി? അന്വേഷണം നടക്കുന്ന കേസിൻ്റെ വിവരങ്ങൾ ശേഖരിക്കാൻ അധികാരം കോടതിക്ക് മാത്രം

തിരുവനന്തപുരം; രാഹുല്‍ ഗാന്ധിയുടെ വയനാട് ഓപീസിലെ ഗാന്ധി ചിത്രം താഴെയിട്ടതില്‍ എസ്എഫ്ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ടിനെച്ചൊല്ലി വിവാദം മുറുകുന്നു..മുഖ്യന്ത്രിക്ക് എങ്ങനെ  അന്വേഷണ റിപ്പോർട്ട് കിട്ടിയെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ചോദിച്ചു..ആ റിപ്പോർട്ട് സഭയിൽ വെച്ചത് ചട്ടലംഘനമാണ്..അന്വേഷണം നടക്കുന്ന കേസിൻ്റെ വിവരങ്ങൾ ശേഖരിക്കാൻ അധികാരം കോടതിക്ക് മാത്രമാണ്..ഗാന്ധി ചിത്രം തകർത്തത് SFIക്കാർ തന്നെയെന്നാണ് വിശ്വാസം.ചോദ്യം ചോദിക്കാൻ എഴുന്നേൽക്കുന്നവരെ മുഖ്യ മന്ത്രി  കണ്ണുരുട്ടി പേടിപ്പിക്കുന്നു.എത്ര പേടിപ്പിക്കാൻ ശ്രമിച്ചാലും ചോദ്യങ്ങൾ ചോദിക്കുംക്കുമെന്നും അദ്ദേഹം പറഞ്ഞു

ഗാന്ധിചിത്രം തകര്‍ക്കല്‍,'sfiക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ കഥ, പോലീസിന്‍റെ തിരക്കഥ'

 

രാഹുല്‍ഗാന്ധിയുടെ വയനാട് ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തതില്‍ എസ് എഫ് ഐക്ക് പങ്കില്ലെന്ന പോലീസ് റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ കഥക്ക് പോലീസ് ഒരുക്കിയ തിരക്കഥയാണ് ഗാന്ധി ചിത്രം തകർത്തതിന് പിന്നിലെ പ്രചാരണം.എസ് എഫ് ഐ ക്കാർ ഓഫീസിൽ കയറിയത് പിന്നിലൂടെയാണ് ..അക്രമികളെ പോലീസ് പുറം തട്ടി പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങളുണ്ട്.അക്രമ സംഭവം നടക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകർ അവിടെയില്ലായിരുന്നു.ഓഫീസ് സ്റ്റാഫുകളെ മർദ്ദിച്ചവശരാക്കി.കേസെടുക്കുമെന്ന് പേടിപ്പിക്കേണ്ട.വാദിയെ പ്രതിയാക്കാനുള്ള ശ്രമത്തിനെതിരെ പ്രതിഷേധമുയർന്നേക്കാം.എസ്ഡിപിഐ ക്കാർ എ കെ ജി സെൻ്ററിലെത്തിയതിനെ കുറിച്ച് സിപിഎം വിശദീകരിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ  പോലീസ് അന്വേഷണം നടക്കുന്നു - മുഖ്യമന്ത്രി

വയനാട്ടിൽ രാഹുൽ ഗാന്ധി എം.പിയുടെ  ഓഫീസിലെ അതിക്രമ ദിവസം ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തിൽ  പോലീസ് അന്വേഷണം നടക്കുകയാണെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്.  
വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

24.06.2022 ന് വയനാട് എം.പി.യുടെ കല്‍പ്പറ്റയിലുളള ഓഫീസിലേക്ക് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെ ഏതാനും പ്രവര്‍ത്തകര്‍ എം.പി.യുടെ ഓഫീസി ലേക്ക് അതിക്രമിച്ചുകയറി നാശനഷ്ടങ്ങള്‍ വരുത്തിയിരുന്നു.ഈ സംഭവത്തിന് കല്‍പ്പറ്റ പോലീസ് സ്റ്റേഷനില്‍ ക്രൈം.നം. 534/22 ആയി ഒരു കേസും എം.പി. ഓഫീസിലെ ജീവനക്കാരന്‍റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈം.നം. 535/22 ആയി മറ്റൊരും കേസും  രജിസ്റ്റര്‍ ചെയ്തിരുന്നു.
 
ഈ കേസിന്‍റെ അന്വേഷണത്തില്‍ 24.6.2022 ന് വൈകുന്നേരം 3.54 ഓടെ എം.പി.യുടെ ഓഫീസില്‍ അതിക്രമിച്ചു കടന്ന പ്രവര്‍ത്തകരെയെല്ലാം ഓഫീസില്‍ നിന്നും പുറത്താക്കിയിരുന്നു.അതിനുശേഷം വൈകുന്നേരം 4.04 ഓടെ പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ സംഭവസ്ഥലത്തിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതില്‍ മഹാത്മാഗാന്ധിയുടെ ഫോട്ടോ യഥാസ്ഥാന ത്തുതന്നെ ഉണ്ടായിരുന്നതായി പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്.  മാതൃഭൂമി ഉള്‍പ്പെടെയുള്ള മലയാളം ചാനലുകള്‍ ഇതേ സമയത്ത് വീഡിയോ റെക്കോര്‍ഡ് ചെയ്ത് ടിവി ചാനലുകള്‍ വഴി ഇക്കാര്യം സംപ്രേഷണം ചെയ്തിട്ടുണ്ട്.  വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരെ ഓഫീസില്‍ നിന്നും പുറത്താക്കിയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഓഫിസില്‍ ഉണ്ടായിരുന്നത്.
 
തുടര്‍ന്ന് വൈകുന്നേരം 4.29 ന് രണ്ടാമത് ഫോട്ടോ എടുക്കുമ്പോള്‍ എം.പി.യുടെ ഓഫീസ് മുറിക്കകത്ത്  മഹാത്മാ ഗാന്ധിയുടെ ചിത്രം താഴെ കിടക്കുന്ന നിലയില്‍ നിലത്ത്  വീണും ചില്ലുകള്‍ തകര്‍ന്ന നിലയിലും കിടക്കുന്നതായി കണ്ടുവെന്നും പോലീസ് ഡിപ്പാര്‍ട്ട്മെന്‍റ് ഫോട്ടോഗ്രാഫര്‍ അന്വേഷണ ഉദ്യോഗസ്ഥന് മൊഴി നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു

ഗാന്ധി ഫോട്ടോ തകർത്ത കുറ്റം കോൺഗ്രസിന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമം-യൂത്ത് കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്‍റ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പക്ഷിപ്പനി; പച്ചമാംസം കൈകാര്യം ചെയ്യുന്നവര്‍ മാസ്‌ക് ധരിക്കണം, മാംസവും മുട്ടയും നന്നായി വേവിക്കണം, ജാഗ്രത നിർദ്ദേശം
കണ്ടപാടെ പരസ്പരം കെട്ടിപ്പിടിച്ച് സ്നേഹം പങ്കുവച്ച് വിഡി സതീശനും പിവി അൻവറും, 'ടീം യുഡിഎഫ് 2026 ൽ സെഞ്ച്വറി അടിക്കുന്നതിന്‍റെ ഭാഗമായതിൽ സന്തോഷം'