ചാലിയാറിൽ മണന്തലക്കടവിൽ 10 വയസുകാരിയുടെ മൃതദേഹം, 2 ദിവസം പഴക്കം; മുണ്ടക്കൈ ദുരന്തത്തിലെ ഇരയെന്ന് സംശയം

Published : Jul 31, 2024, 06:07 PM IST
ചാലിയാറിൽ മണന്തലക്കടവിൽ 10 വയസുകാരിയുടെ മൃതദേഹം, 2 ദിവസം പഴക്കം; മുണ്ടക്കൈ ദുരന്തത്തിലെ ഇരയെന്ന് സംശയം

Synopsis

പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഉടൻതന്നെ മറ്റു നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി

മലപ്പുറം: മലപ്പുറം ജില്ലയിലെ വാഴക്കാടിനടുത്ത്  മണന്തല കടവിൽ പത്തു വയസ് പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചാലിയാര്‍ പുഴയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒഴുകിയെത്തിയ നിലയിലുള്ള മൃതദേഹത്തിന് 2 ദിവസത്തെ പഴക്കം സംശയിക്കുന്നുണ്ട്. വൈകുന്നേരം അഞ്ചുമണിയോടെ മണന്തലക്കടവിന് സമീപത്ത് പൊങ്ങി നിൽക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടത്. ഉടൻതന്നെ വാഴക്കാട് പോലീസിൽ നാട്ടുകാര്‍ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഉടൻതന്നെ മറ്റു നടപടികൾക്കായി മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. വയനാട്ടിൽ ദുരന്ത മുഖത്ത് നിന്ന് കാണാതായ പെൺകുട്ടിയാണ് മരിച്ചതെന്ന് സംശയമുണ്ട്. 
 

PREV
Read more Articles on
click me!

Recommended Stories

അടൂർ പ്രകാശിൻ്റേത് അങ്ങേയറ്റം സ്ത്രീവിരുദ്ധമായ പ്രതികരണമെന്ന് ‌മന്ത്രി വീണാ ജോർജ്; 'അവൾക്കൊപ്പം തുടർന്നും ഉണ്ടാകും'
ആർ ശ്രീലേഖ പെരുമാറ്റചട്ടം ലംഘിച്ചെന്ന് മന്ത്രി ശിവൻകുട്ടി; വിമർശനം വോട്ടെടുപ്പ് ദിനത്തിൽ പ്രീ പോൾ സർവേ ഫലം പങ്കുവച്ചതിനെതിരെ