വയനാട് ഉരുൾപൊട്ടൽ ദുരന്തം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published : Dec 18, 2024, 06:02 AM IST
 വയനാട് ഉരുൾപൊട്ടൽ ദുരന്തം; കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Synopsis

റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് ഇന്ന് കോടതിയെ അറിയിക്കും.

വയനാട്: വയനാട് ഉരുൾപൊട്ടൽ ദുരന്തവുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ദുരന്ത നിവാരണ ഫണ്ട് സംബന്ധിച്ച കണക്ക് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഇന്ന് കോടതിയെ അറിയിക്കും. ഫണ്ടിലെ നീക്കിയിരുപ്പ് തുകയിൽ പല ആവശ്യങ്ങൾക്കായി നേരത്തെ മാറ്റി വെച്ച പണത്തിന്റെ മൊത്തം കണക്ക്, വയനാടിനായി വേണ്ട അധിക സഹായം എന്നിവ സംബന്ധിച്ച റിപ്പോർട്ടാണ് സർക്കാർ സമർപ്പിക്കുക. കണക്കുകകളിൽ കൂടുതൽ വ്യക്തത വേണമെന്നും ഇതുമായി ബന്ധപ്പെട്ട യൂട്ടിലൈസേഷന്‍ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.

READ MORE: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ച; എം.എസ് സൊലൂഷ്യൻസ് സിഇഒ ഉൾപ്പെടെയുള്ളവരെ ഇന്ന് ചോദ്യം ചെയ്തേക്കും

PREV
Read more Articles on
click me!

Recommended Stories

തോക്ക് ചൂണ്ടി വ്യവസായിയെ തട്ടിക്കൊണ്ടു പോയി; സംഭവം പാലക്കാട്, അന്വേഷണം ആരംഭിച്ചു
കേരള സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്തത് വട്ടപൂജ്യം, ഭൂരിപക്ഷം നേടി എൽഡിഎഫ് വിജയിക്കുമെന്നത് മുഖ്യമന്ത്രിയുടെ സ്വപ്നം മാത്രം; പരിഹസിച്ച് ഖുശ്ബു