'മുണ്ടക്കൈ ഇന്ത്യയിലല്ലേ?പ്രധാനമന്ത്രി ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു', ബജറ്റിനെതിരെ ഉരുൾപൊട്ടൽ ബാധിതർ

Published : Feb 01, 2025, 04:07 PM ISTUpdated : Feb 01, 2025, 04:14 PM IST
'മുണ്ടക്കൈ ഇന്ത്യയിലല്ലേ?പ്രധാനമന്ത്രി ഒപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു', ബജറ്റിനെതിരെ ഉരുൾപൊട്ടൽ ബാധിതർ

Synopsis

'ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത നിരാശ'

വയനാട് : കേന്ദ്ര ബജറ്റിൽ വയനാട് ഉരുൾപ്പൊട്ടൽ ദുരിതബാധിതരെ അവഗണിച്ചതിനെതിരെ ദുരന്തബാധിതരുടെ സംഘടന. ബജറ്റിൽ വലിയ സഹായം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും മുണ്ടക്കൈ ഇന്ത്യയിൽ അല്ലേ എന്ന് സംശയിച്ചു പോവുകയാണെന്നും ദുരന്തബാധിതരുടെ സംഘടനയായ ജനശബ്ദം ആക്ഷൻ കമ്മിറ്റി പ്രതികരിച്ചു.

ദുരന്ത ബാധിതരുടെ കടങ്ങൾ എഴുതിത്തള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഒരു നടപടിയും ഉണ്ടാകാത്തതിൽ കടുത്ത നിരാശയുണ്ട്. ഒരു നാടും നാട്ടുകാരും വഴിയാധാരമായിട്ട് 180 ദിവസം കഴിഞ്ഞു. പ്രധാനമന്ത്രി കൂടെയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും ജകേന്ദ്രസർക്കാരിനെ വിമർശിച്ച് ജനശബ്ദം ആക്ഷൻ കമ്മിറ്റി അംഗങ്ങൾ പറഞ്ഞു. 

നികുതിദായകര്‍ക്ക് ലോട്ടറി, കേന്ദ്ര ബജറ്റ് എങ്ങനെ? പ്രഖ്യാപനങ്ങള്‍ ഒറ്റനോട്ടത്തില്‍

 കേരളത്തെ നിഷ്കരുണം അവഗണിച്ചത്‌ പ്രതിഷേധാർഹം-സിപിഐ എം 

ന്യായമായതും ഏറ്റവും അടിയന്തിരമായതുമായ ആവശ്യങ്ങളാണ്‌ സംസ്ഥാനം കേന്ദ്രത്തിന്റെ മുന്നിൽ വച്ചത്‌. വയനാട്‌, വിഴിഞ്ഞം തുറമുഖം അടക്കം കേന്ദ്രത്തിന്റെ കാര്യമായ സഹായം വേണ്ട മേഖലകൾ കൂടി കണക്കിലെടുത്താണ്‌ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ ആവശ്യപ്പെട്ടത്‌. അക്കാര്യങ്ങളിലൊന്നും പരാമർശം പോലുമില്ല. കേരളത്തോടുള്ള രാഷ്‌ട്രീയമായ എതിർപ്പിന്റെ ഭാഗമായ അവകാശ നിഷേധം തുടരുമെന്നും പരമാവധി അവഗണിക്കുമെന്നുമുള്ള കൃത്യമായ സൂചനയാണ്‌ ബജറ്റ്‌.

പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും ഉദ്യോഗസ്ഥ സംഘവുമടക്കം വയനാട്‌ ദുരന്തമേഖല സന്ദർശിച്ചതാണ്‌. ഇവർക്കെല്ലാം നൂറ്‌ ശതമാനം ബോധ്യപ്പെട്ടകാര്യമാണ്‌ അവിടുത്തെ ജനത അനുഭവിച്ച ദുരിതവും പുനരധിവാസത്തിന്‌ സംസ്ഥാനത്തിന്‌ വലിയ സാമ്പത്തിക ബാധ്യത വരുമെന്ന യാഥാർഥ്യവും. വയനാടിനോട്‌ കേന്ദ്രം കാണിക്കുന്ന കൊടിയ അവഗണന ഹൈക്കോടതി അടക്കം ചൂണ്ടിക്കാണിച്ചതാണ്‌. ബിജെപി ഒഴികെ കേരളത്തിലെ എംപിമാർ ഒന്നടങ്കം കേരളത്തിന്റെ ആവശ്യത്തിനായും പ്രത്യേകിച്ച്‌ വയനാട്‌ സഹായത്തിനായും സമ്മർദം ചെലുത്തിയതുമാണ്‌. അവയൊന്നും പരിഗണിക്കാൻ പോലും തയ്യാറായില്ല. വിഴിഞ്ഞം രാജ്യത്തിനാകെ അഭിവൃദ്ധി വരുത്തുന്നതും അഭിമാനകരമായ പദ്ധതിയാണെന്ന്‌ അറിയാത്തവരല്ല കേന്ദ്രം. പക്ഷെ, അവിടെയും പരമാവധി ബുദ്ധിമുട്ടിക്കുകയെന്ന നിലപാടാണ്‌ വയബിലിറ്റി ഗ്യാപ്‌ ഫണ്ടിന്റെ കാര്യത്തിൽ എടുത്തത്‌. രാജ്യത്തെ മറ്റൊരു തുറമുഖത്തോടും ഈ സമീപനം എടുത്തിട്ടില്ല. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News live: തമിഴ്നാട്ടിൽ എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാൻ പ്രധാനമന്ത്രി; ചെങ്കൽപ്പേട്ടിൽ റാലി ഇന്ന്
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും