തുരങ്കപാതയുടെ ഭാവി എന്ത്, വയനാട് ഇരട്ടത്തുരങ്കപാത മുന്നോട്ട് പോകുമോ? സതീശൻ്റെ നിലപാട് നിർണ്ണായകം

Published : Jul 07, 2026, 05:29 PM IST
wayanad tunnel project

Synopsis

പിണറായി വിജയൻ്റെ സ്വപ്നപദ്ധതിയുടെ ഭാവി എന്ത്.  പരിസ്ഥിതി സംരക്ഷിക്കണമെന്ന് നേരത്തെ വ്യക്തമാക്കിയ സതീശന്റെ നിലപാട് നിർണ്ണായകമാണ്

ഇടതുമുന്നണി സർക്കാരിൻ്റെ പ്രത്യേകിച്ച് പിണറായി വിജയൻ്റെ  സ്വപ്നപദ്ധതിയാണ് വയനാട് തുരങ്കപാത. ഏറ്റവും പ്രധാനപ്പെട്ട നേട്ടങ്ങളിൽ ഒന്നായി കഴിഞ്ഞ സർക്കാർ ഉയർത്തിക്കാട്ടിയതും ഈ പദ്ധതിയെയാണ്. എന്നാൽ മുന്നറിയിപ്പുകൾ കണ്ടില്ലെന്ന് നടിച്ചതോടെ വലിയ ദുരന്തത്തിന് വയനാട് വീണ്ടും സാക്ഷിയായി. 

താമരശ്ശേരി ചുരത്തിലെ ഗതാഗതപ്രശ്നത്തിന് പരിഹാരമായാണ് തുരങ്കപാത ലക്ഷമിടുന്നത്. കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിൽ മുതൽ വയനാട്ടിലെ മേപ്പാടി വരെ ബന്ധിപ്പിക്കുന്ന തുരങ്കപാതയാണ്.കോഴിക്കോട് മറിപ്പുഴ മുതൽ വയനാട്ടിലെ മീനാക്ഷിപ്പാലം വരെ 8.73 കിലോമീറ്ററാണ് തുരങ്കത്തിൻ്റെ നീളം. ഇരട്ടട്യൂബ് തുരങ്കമാണ് വിഭാവനം ചെയ്യുന്നത്. ഓരോ ട്യൂബിലും രണ്ട് വീതം ലെയിനുകൾ ഉണ്ടായിരിക്കും, അതിനാൽ ആകെ നാല് ലെയിൻ ഗതാഗതം സാധ്യമാകും. പദ്ധതി പൂർത്തിയായാൽ കോഴിക്കോട് വയനാട് യാത്രാസമയം ഒരു മണിക്കൂർ കുറയും. താമരശ്ശേരി ചുരം റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം. ടൂറിസം ചരക്കുഗതാഗതം എന്നിവയ്ക്കും പദ്ധതി ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. കൊങ്കൺ റെയിൽ കോർപ്പറേഷന് നിർമ്മാണചുമതല. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽ കോർപ്പറേഷൻ എന്നിവയുടെ ത്രികക്ഷി കരാറാണ് നിർമ്മാണത്തിന് രൂപീകരിച്ചിരിക്കുന്നത്.

 പശ്ചിമഘട്ടത്തിൻ്റെ പരിസ്ഥിതി സംരക്ഷിക്കാൻ കർശന നിബന്ധനകളോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 2134 കോടി രൂപ ചെലവിൽ നിശ്ചയിച്ചിരിക്കുന്ന പാതക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കുന്നത്. എന്നാൽ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ തുരങ്കപാതക്കെതിരെ പരിസ്ഥിതി സംഘടനകൾ രംഗത്ത് വന്നിരുന്നു. വിശദമായ പഠനം നടത്താതെയാണ് നിർമ്മാണം തുടങ്ങിയതെന്ന് കാട്ടി വയനാട് പ്രകതി സംരക്ഷസമിതിയും രംഗത്തുണ്ടായിരുന്നു. ചൂരൽമല, പുത്തുമല കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തം തുരങ്കം വരുന്ന മേഖലയിലാണ്. സൂക്ഷമമായി പരിശോധിച്ച ശേഷമാണ് പദ്ധതി നടപ്പാക്കേണ്ടതെന്നായിരുന്നു വി ഡി സതീശൻറ അഭിപ്രായം. 

ഇപ്പോൾ ഉണ്ടായ അപകടം ക്ഷണിച്ച് വരുത്തിയാതണെന്ന് മന്ത്രിമാർ തന്നെ വിശദീകരിക്കുന്നു. കരാർ കമ്പിനിയായ കൊങ്കൽ റെയിൽ കോർപ്പറേഷൻ മണ്ണ് മാറ്റാത്തതാണ് അപകടമുണ്ടായത്. ഇക്കാര്യം നേരത്തെ തന്നെ പൊതുമരാമത്ത് വകുപ്പും ജില്ലാ ഭരണകൂടവും മുന്നറിയിപ്പ് നൽകിയെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ മുന്നറിയിപ്പിൽ മാത്രം ഉത്തരവാദിത്തം ഒതുങ്ങിയെന്നാണ് മനസിലാക്കുന്നത്. മണ്ണ് എങ്ങോട്ട് മാറ്റുമെന്നതിൽ കമ്പിനി ആശങ്ക രേഖപ്പെടുത്തിയെന്നാണ് ചില ഉദ്യോഗസ്ഥർ പറയുന്നത്. ടൺ കണക്കിന് മണ്ണ് ഒരു ടാർപാളിൻ കൊണ്ട് മുടിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ 25ന് ചേർന്ന യോഗത്തിൽ എടുത്ത തീരുമാനം പക്ഷെ നടപ്പായില്ല. അപകടത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് പോകും എന്നത് പ്രധാനചോദ്യമാണ്. അപകടം ഉണ്ടായ സാഹചര്യത്തിൽ പദ്ധതിക്കെതിരായ നിലപാടുകൾക്ക് കൂടുതൽ ശക്തി വരും. 

 പരിസ്ഥിതി പ്രവർത്തകർ ഉൾപ്പടെ നിലപാട് കടുപ്പിക്കും. സ്ഥിരമായി മണ്ണിടിച്ചിൽ ഉണ്ടാകുന്ന ഒരിടത്ത്  മല തുരന്ന് പാത വേണ്ടെന്ന നിലപാട് ശക്തമാക്കും.   ദുരന്തം മുന്നിൽ കണ്ട് മുൻകരുതലുകൾ വേണമെന്ന് മുഖ്യമന്ത്രി നേരത്തെ വ്യക്തമായിട്ടുണ്ട്. തുരങ്കപാതയിൽ സതീശന്റെ നിലപാട് ഇനി നിർണ്ണായകമാണ്.. ഒപ്പം പദ്ധതിക്കെതിരെ നിയമനടപടികളും ഇനി പ്രതീക്ഷിക്കാം. .
പദ്ധതി എങ്ങനെ പോകണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വിശദമായി പരിശോധിക്കുമെന്നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയത്. അതായത് നാല് വർഷം കൊണ്ട് പണി തീർക്കാൻ നോക്കുന്ന പദ്ധതിയുടെ ഭാവി  മുഖ്യമന്ത്രിയുടെ നിലപാടിനെ ആശ്രയിച്ചായിരിക്കും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വയനാട് ദുരന്തത്തിൽ പ്രിയങ്ക ഗാന്ധിയുടെ ഇടപെടൽ, മുഖ്യമന്ത്രിയുമായടക്കം സംസാരിച്ചു; 'ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകും, എല്ലാ പിന്തുണയും ഉറപ്പാക്കും'
പെരുമഴപ്പെയ്ത്ത്, ഭീതിതമായി ഇരച്ചെത്തി ദുരന്തം, കള്ളാടിയിൽ സര്‍വ സന്നാഹങ്ങളുമായി രക്ഷാപ്രവര്‍ത്തനം