പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്, വയനാടിന് വേണ്ടി പോരാട്ടം തുടരും

Published : Nov 27, 2024, 01:07 PM IST
പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും; സന്ദർശനം രണ്ട് ദിവസത്തേക്ക്, വയനാടിന് വേണ്ടി പോരാട്ടം തുടരും

Synopsis

രണ്ട് ദിവസത്തേക്കാണ് പ്രിയങ്കയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറ‍ഞ്ഞു.

ദില്ലി: നിയുക്ത വയനാട് എംപി പ്രിയങ്ക ഗാന്ധി 30 ന് കേരളത്തിലെത്തും. രണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി സിദ്ധിഖ് എംഎൽഎ പറ‍ഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവെച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തുടരും. പാർലമെൻ്റ് അകത്തും പുറത്തും വയനാടിനായി പോരാട്ടം തുടരുമെന്നും ടി സിദ്ധിഖ് എംഎൽഎ കൂട്ടിച്ചേര്‍ത്തു.

അതേസമയം, കേന്ദ്ര - സംസ്ഥാന സർക്കാരുകളെ രൂക്ഷമായി വിമർശിച്ച് വയനാട്ടിൽ നിന്നുള്ള കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചൂരൽമല മുണ്ടക്കൈ ഉരുൾപൊട്ടൽ ഇരകൾക്കായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾ ഒന്നും ചെയ്യുന്നില്ലെന്നാണ് വിമര്‍ശനം. ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത് സന്നദ്ധപ്രവർത്തകരാലും സംഘടനകളാലുമാണ്. സ്പോൺസർമാരുടെ യോഗം വിളിക്കാൻ സർക്കാർ  തയ്യാറായിട്ടില്ല. കേന്ദ്രസർക്കാർ സാങ്കേതിക കാരണങ്ങൾ പറയുന്നു. വയനാടിന് പ്രത്യേക പാക്കേജാണ് ആവശ്യമെന്നും കോൺഗ്രസ് നേതാക്കൾ കൂട്ടിച്ചേര്‍ത്തു. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഐആർഐഎസ് ലാവന്റെ ദൃശ്യം പകർത്തിയ 2 മാധ്യമപ്രവർത്തകർ അറസ്റ്റിൽ; ഫോട്ടോയെ‌ടുത്താൽ കേസെ‌ടുക്കുമെന്ന് കൊച്ചി പൊലീസ്
കോടിയേരി പറഞ്ഞ വാക്ക് പാലിക്കണം, എൽഡിഎഫിൽ സീറ്റ് വിഭജനത്തിലെ അതൃപ്തി പരസ്യമാക്കി ആർജെഡി; '6 സീറ്റ് ആവശ്യത്തിൽ പിന്നോട്ടില്ല, നീതി വേണം'