കൊട്ടിയത്ത് യുവാവിന് തീപൊള്ളലേറ്റ സംഭവം അപകടമല്ല; റിയാസിൻ്റെ മൊഴി; 'സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തി'

Published : Nov 27, 2024, 12:29 PM IST
കൊട്ടിയത്ത് യുവാവിന് തീപൊള്ളലേറ്റ സംഭവം അപകടമല്ല; റിയാസിൻ്റെ മൊഴി; 'സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീ കൊളുത്തി'

Synopsis

സുഹൃത്തുക്കൾ ചേർന്ന്  കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്ന് കൊട്ടിയം മൈലാപ്പൂരിൽ ഓട്ടോറിക്ഷയ്ക്ക്  ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റ റിയാസിൻ്റെ മൊഴി

കൊല്ലം: കൊട്ടിയം മൈലാപ്പൂരിൽ യുവാവിന് തീപ്പൊള്ളലേറ്റ സംഭവത്തിൽ നിർണായക മൊഴി. പൊള്ളലേറ്റ റിയാസാണ് തൻ്റേത് അപകടമല്ലെന്നും സുഹൃത്തുക്കൾ ചേർന്ന്  കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും മൊഴി നൽകിയത്. ഷെഫീക്ക്, സുഹൈൽ എന്നിവർ ചേർന്ന് പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് റിയാസ് പൊലീസിനോട് പറഞ്ഞു. കടം വാങ്ങിയ പണം തിരികെ നൽകാത്തതിലുള്ള വൈരാഗ്യമാണ് കൊലപ്പെടുത്താൻ ശ്രമിക്കാനുള്ള കാരണമെന്നും യുവാവ് പൊലീസിനോട് പറഞ്ഞു. സംഭവ സമയത്തെ സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ഇന്നലെ രാത്രിയാണ് ഉമയനല്ലൂർ സ്വദേശി റിയാസിന് ഓട്ടോറിക്ഷയ്ക്ക്  ഉള്ളിൽ വെച്ച് തീപ്പൊള്ളലേറ്റത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെറ്റ്‌വർക്ക് കണക്ഷൻ ശോകം; രോഷാകുലരായി നാട്ടുകാർ, ടെലികോം കമ്പനി ജീവനക്കാരനെ മൊബൈൽ ടവറിൽ കെട്ടിയിട്ടു
പവർ കട്ടിൽ വൈദുതി മന്ത്രിയ്ക്കും കിട്ടി പണി; പ്രസംഗത്തിനിടെ കറന്റ് പോയി, പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ച് മന്ത്രി