
വയനാട്: ബത്തേരിയില്‍ ക്ലാസ് റൂമിൽ വച്ച് പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥി ഷഹ്‍ല ഷെറിൻ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രിക്ക് വയനാട് എംപി രാഹുൽ ഗാന്ധിയുടെ കത്ത്. ഏറെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും ഷഹ്‌ലയുടെ കുടുംബത്തിന് അടിയന്തര സഹായം നൽകണം എന്ന് കത്തിൽ പറയുന്നു.
വയനാട്ടിലെ എറ്റവും പഴക്കം ചെന്ന സ്കൂളുകളിലൊന്നാണ് സർവജന ഹയർ സെക്കണ്ടറി സ്കൂളെന്നും സ്കൂളിന്റെ വികസന പ്രവർത്തങ്ങൾക്ക് വേണ്ട തുക എംപി ഫണ്ടിൽ നിന്നും നൽകാമെന്നും രാഹുൽ കത്തിലൂടെ ഉറപ്പ് നൽകുന്നു. സ്കൂളിന്‍റെ വികസനത്തിന് സമയബന്ധിത ആക്ഷൻ പ്ലാൻ തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ട രാഹുൽ വയനാട്ടിലെ മറ്റ് പൊതു വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നത്.
മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നും ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി വേണമെന്നും പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam