വയനാട് പുനരധിവാസം:5 സെന്‍റിലെ 1000 സ്ക്വ.ഫീറ്റ് വീട്, ആടിനെ കെട്ടാൻ സ്ഥലം ഉണ്ടാകില്ലെന്ന് വി ഡി സതീശൻ

Published : Jan 13, 2025, 12:23 PM ISTUpdated : Jan 13, 2025, 12:43 PM IST
വയനാട് പുനരധിവാസം:5 സെന്‍റിലെ 1000 സ്ക്വ.ഫീറ്റ് വീട്, ആടിനെ  കെട്ടാൻ സ്ഥലം ഉണ്ടാകില്ലെന്ന് വി ഡി സതീശൻ

Synopsis

വീടിന് 30 ലക്ഷം ചെലവ്  എന്നത് പദ്ധതി അനിശ്ചിതത്തിലാക്കി

കല്‍പറ്റ: വയനാട്  പുനരധിവാസത്തില്‍ സർക്കാരിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്. സർക്കാർ നൽകിയ ഉറപ്പുകൾ പാഴായി. ഏറ്റെടുത്ത ഭൂമിയിൽ നിയമ പ്രശ്നങ്ങളുണ്ട്. 5 സെന്‍റ്  ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റ് വീട് ഉണ്ടാക്കിയാൽ ആടിനെ  കെട്ടാൻ സ്ഥലം ഉണ്ടാകില്ല. വീടിന് 30 ലക്ഷം ചെലവ്  എന്നത് പദ്ധതി അനിശ്ചിതത്തിലാക്കി. 6 മാസം കഴിഞ്ഞിട്ടും ദുരന്തബാധിതർക്ക് ഒരു ചികിത്സ പദ്ധതി പ്രഖ്യാപിക്കാൻ സർക്കാരിന് ആയില്ല. 400 പേരുടെ കണക്ക് എടുത്തപ്പോൾ 60 പേരുകൾ ഇരട്ടിപ്പ് ഉണ്ടായി. പുനരധിവാസം ഒറ്റ ഘട്ടത്തിൽ ആക്കണം. പ്രധാനമന്ത്രി ചുരം ഇറങ്ങിയപ്പോൾ മന്ത്രിസഭ ഉപ സമിതിയും വയനാട് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു

കൽപ്പറ്റയിൽ 5 സെൻ്റിൽ വീട്; അങ്കണവാടി, സ്കൂൾ മുതൽ നിരവധി സൗകര്യങ്ങൾ, ടൗൺഷിപ്പ് മാതൃക വിവരിച്ച് മുഖ്യമന്ത്രി

വയനാട് പുനരധിവാസം; സ്പോൺസർഷിപ്പിന് വെബ് പോർട്ടൽ, മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോ​ഗം ചേർന്നു

PREV
click me!

Recommended Stories

കേരളത്തിനും സന്തോഷ വാർത്ത, സംസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന വിവിധ ട്രെയിനുകളിൽ കോച്ചുകൾ താൽക്കാലികമായി വർധിപ്പിച്ചു, ജനശതാബ്ദിക്കും നേട്ടം
ഐടി വ്യവസായിക്കെതിരായ ലൈംഗിക പീഡന പരാതി മധ്യസ്ഥതയിലൂടെ തീർക്കാനില്ല,സുപ്രീം കോടതിയുടെ ചോദ്യം ഞെട്ടിക്കുന്നതെന്ന് അതിജീവിത,നിയമപോരാട്ടം തുടരും