
ഇടുക്കി: ജില്ലയിലെ കാട്ടാനശല്യം പരിഹരിക്കാനുള്ള നടപടികൾ എടുക്കുന്നതിന്‍റെ ഭാഗമായി വയനാട്ടിൽ നിന്നുള്ള RRT സംഘം ശനിയാഴ്ച ഇടുക്കിയിലെത്തും. ആനകളെയും, സ്ഥലവും ആദ്യം നിരീക്ഷിക്കും. RRT നൽകുന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാകും തുടർ നടപടികൾ. ആദ്യത്തെ സംഘത്തിൽ ഡോ.അരുൺ സക്കറിയ ഉണ്ടാകില്ല
കഴിഞ്ഞ രണ്ടാഴ്ചയായി ഇടുക്കിയിൽ അസാധാരണമായ നിലയിൽ കാട്ടാനകളുടെ ആക്രമണമാണ്. കാട്ടാന വീടുകളും റേഷൻ കടയും അടക്കം തകർത്തിരുന്നു. കാട്ടാനകളുടെ നിരീക്ഷണം കൂടുതൽ ശക്തമാക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ആർആർടി സംഘം എത്തുന്നത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam