ടൗൺഷിപ്പിലെ വീടുകളുടെ സാങ്കേതിക കൈമാറ്റം; 11 വീടുകൾ കൂടി നൽകും, ഇതോടെ ആകെ കൈമാറുന്നത് 134 വീടുകൾ

Published : May 12, 2026, 05:17 PM IST
wayanad township to hand over 11 more houses to disaster survivors

Synopsis

വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം നടത്തും. വീടിന് വിള്ളൽ ഉണ്ടെന്ന് കണ്ടെത്തിയ നൗഫലിന്‍റെ വീടും ഈ ക്ലസ്റ്ററിൽ ഉണ്ട്

വയനാട്: വയനാട് ടൗൺഷിപ്പിലെ 11 വീടുകളുടെ സാങ്കേതിക കൈമാറ്റം നടത്തും. വീടിന് വിള്ളൽ ഉണ്ടെന്ന് കണ്ടെത്തിയ നൗഫലിന്‍റെ വീടും ഈ ക്ലസ്റ്ററിൽ ഉണ്ട്. ഇതോടെ കൈമാറുന്ന വീടുകളുടെ എണ്ണം 134 ആകും. നിലവിൽ 83 വീടുകൾ ആണ് ഗുണഭോക്താക്കൾക്ക് നൽകിയിരിക്കുന്നത്. എന്നാൽ, വീടുകളിൽ ദുരന്തബാധിതർ ഇനിയും താമസം തുടങ്ങിയിട്ടില്ല. 178 വീടുകളും നിർമ്മാണം പൂർത്തിയായ ശേഷം മാത്രമേ താമസം തുടങ്ങുമെന്നാണ് ദുരന്തബാധിതരുടെ തീരുമാനം. അതേസമയം, മഴക്കാലം തുടങ്ങുന്നതിന് മുൻപ് 178 വീടുകളിലും താമസം തുടങ്ങാൻ ആകുമോ എന്നതിൽ അവ്യക്തത തുടരുകയാണ്. ഈ മാസം അവസാനം തന്നെ 178 വീടുകളും പൂർത്തിയാക്കുമെന്നാണ് ഊരാളുങ്കലിൻ്റെ പുതിയ പ്രഖ്യാപനം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജാഗ്രത വേണം, ഇന്ന് 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേരളത്തിൽ 16-ാം തീയതി വരെ ഇടിമിന്നലിനും മഴക്കും സാധ്യത, 50 കിമി വേഗതയിൽ കാറ്റും; മുന്നറിയിപ്പ്
സർക്കാറും മന്ത്രിയുമില്ല; എസ്എസ്എൽസി ഫലം റെഡിയാണെങ്കിലും ആര് പ്രഖ്യാപിക്കും? തീരുമാനം നാളെയുണ്ടാകും