വയനാട് മരംമുറി: കളക്ടറുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവ​ഗണിച്ചു; കത്ത് നല്‍കിയത് ഡിസംബറില്‍

By Web TeamFirst Published Jun 12, 2021, 7:41 AM IST
Highlights

സര്‍ക്കാര്‍ ഉത്തരവിന്‍റെ മറവില്‍ വ്യാപക മരംമുറി നടക്കുമെന്നാണ് വയനാട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. 

വയനാട്: മുട്ടിൽ മരംമുറിയെ കുറിച്ച് വയനാട് കളക്ടര്‍ നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ അവ​ഗണിച്ചെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഡിസംബറില്‍ കളക്ടര്‍ സര്‍ക്കാരിന് നല്‍കിയത് കത്തിന്‍റെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കാണ് കളക്ടര്‍ കത്ത് നല്‍കിയത്. റവന്യൂ ഉത്തരവിന്‍റെ മറവില്‍ വ്യാപക മരംമുറി നടക്കുമെന്നാണ് വയനാട് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നത്. 

അതിനിടെ, 2020 ലെ വിവാദ ഉത്തരവ് പുറത്തിറങ്ങുന്നതിന് മുമ്പും റവന്യു വകുപ്പിന്റെ ഒത്താശയോടെ വന ഭൂമിയിലെ മരങ്ങൾ വ്യാപകമായി മുറിച്ച് മാറ്റിയിട്ടുണ്ടെന്ന വിവരവും പുറത്തുവന്നു. പത്തനംതിട്ട ജില്ലയിലെ ചേത്തക്കലിൽ ആരബിൾ ഭൂമിയിലെ മരങ്ങൾ മുറിച്ച് മാറ്റി പാറ ഖനനം ചെയ്യാനാണ് 2019 ൽ റവന്യു വകുപ്പ് അനുമതി നൽകിയത്. അന്നത്തെ റാന്നി ഡിഎഫ്ഒയും പാറഖനനത്തിന് അനുകൂലമായി റിപ്പോർട്ട് നൽകി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!