'ഞങ്ങളും ചതിക്കപ്പെട്ടു, ഇനി വഴി ആത്മഹത്യ മാത്രം'; കരഞ്ഞുകൊണ്ട് റാണയുടെ ജീവനക്കാ‍ർ

By Web TeamFirst Published Jan 14, 2023, 9:22 AM IST
Highlights

ഇനി ആത്മഹത്യ മാത്രമേ മുമ്പിലുള്ളു. വേറെ ഒരു ജോലിക്കും പോകാൻ വയ്യാത്ത അവസ്ഥയാണെന്നും കരഞ്ഞുകൊണ്ട് ജീവനക്കാരൻ

തൃശൂർ : പ്രവീൺ റാണ തട്ടിപ്പിനിരയാക്കിയെന്ന് ആരോപണവുമായി ജീവനക്കാരും. കമ്പനിക്കായി സംഘടിപ്പിച്ച് നൽകിയ കോടികൾ റാണ വിശ്വസ്തരുടെ പേരുകളിലേക്ക് മാറ്റിയെന്നും വെളിപ്പെടുത്തൽ. സേഫ് ആൻറ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിൽ പ്രവീൺ റണയുടെ തട്ടിപ്പിൻറെ കൂടുതൽ വെളിപ്പെടുത്തലുകളുമായി ഏഴ് ജീവനക്കാർ. ഒരു കോടി മുതൽ അഞ്ചുകോടിവരെ നിക്ഷേപം കമ്പനിക്കായി സംഘടിപ്പിച്ച് നൽകി. റാണ ഈ പണം വിശ്വസ്തരുടെ പേരിൽ ബിനാമി നിക്ഷേപങ്ങളായി മാറ്റിയെന്നും ജീവനക്കാരുടെ വെളിപ്പെടുത്തൽ. 

ഒരു കോടിയിലേറെ നിക്ഷേപകരിൽ നിന്ന് കമ്പനിയിലെത്തിച്ചവരാണ് ജീവനക്കാരിൽ പലരും. ബിസിനസിൽ ആണ് പണം നിക്ഷേപിക്കുന്നതെന്നാണ് തങ്ങളെ വിശ്വസിപ്പിച്ചതെന്ന് റാണയുടെ സ്ഥാനത്തിലെ ജീവനക്കാ‍ർ പറയുന്നു. ബന്ധുക്കളടക്കം 80 ഓളം പേരെ കമ്പനി നിക്ഷേപത്തിൽ ചേർത്തിട്ടുണ്ടെന്നാണ് ഒരു ജീവനക്കാരിയുടെ വാക്കുകൾ. പറഞ്ഞതെല്ലാം വിശ്വസിച്ച് മണ്ടന്മാരെ പോലെ എല്ലാം ചെയ്തുവെന്ന് മറ്റൊരു ജീവനക്കാരൻ ഏറ്റുപറയുന്നു. കണ്ണൂരിൽ 128 ഏക്കർ സ്ഥലമാണ് എടുത്തിരിക്കുന്നതെന്ന് പറഞ്ഞു, ലാൽബാ​ഗിൽ ഷാരൂഖാനുള്ള സ്ഥലം എടുത്തിട്ടുണ്ടെന്നും റാണ പറഞ്ഞു. ചിത്രങ്ങളും മാപ്പുകളുമടക്കം സ‍ർവ്വെ നമ്പ‍ർ അടക്കം കാണിച്ചാണ് വിശ്വസിപ്പിച്ചത്. റാണ റിസോർട്ടിന്റെ ഉദ്ഘാടനത്തിന് പ്രമുഖരാണ് വന്നത്. വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും സംസാരിക്കുന്നില്ല. അവരയയ്ക്കുന്ന മെസേജുകൾ സഹിക്കാൻ വയ്യ. ഇനി ആത്മഹത്യ മാത്രമേ മുമ്പിലുള്ളു. വേറെ ഒരു ജോലിക്കും പോകാൻ വയ്യാത്ത അവസ്ഥയാണെന്നും കരഞ്ഞുകൊണ്ട് ജീവനക്കാരൻ പറഞ്ഞു. നിക്ഷേപകരെ മാത്രമല്ല ജീവനക്കാരെയും പറ്റിച്ചുവെന്നാമ് ഇവ‍ർ പറയുന്നത്. 

click me!