'ലാത്തിയുടെ തുമ്പു കണ്ടാൽ ഭയന്ന് ഓടുന്നവര്‍ തയ്യാറാക്കുന്ന ഒളിയമ്പുകളിൽ തളരില്ല': എല്‍ദോ എബ്രഹാം

By Web TeamFirst Published Jul 24, 2019, 11:11 PM IST
Highlights

ഞങ്ങളുടെ ചരിത്രം സമരങ്ങളുടേതാണ്. പൂർവ്വികർ കാണിച്ച് നൽകിയ വഴിയെ സഞ്ചരിക്കും. ലാത്തിയും, ഗ്രനേഡും, തോക്കും ഞങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. ഭയന്ന് ഓടുക ഞങ്ങളുടെ ശീലമല്ലെന്ന് എല്‍ദോ എബ്രഹാം

കൊച്ചി: സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്‍റെ അളവെടുക്കുന്നവർ ലാത്തിയുടെ തുമ്പു കണ്ടാൽ ഭയന്ന് ഓടുന്നവരെന്ന് കൊച്ചിയില്‍ പൊലീസ് നടപടിയില്‍ പരിക്കേറ്റ എംഎല്‍എ എല്‍ദോ എബ്രഹാം. കൊച്ചിയിൽ നടന്ന സമരം തികച്ചും സമാധാനപരമായിരുന്നു. പ്രവർത്തന സ്വാതന്ത്രും അത് നിഷേധിക്കാൻ ആർക്കും അവകാശം ഇല്ല.പ്രകോപനം ഒന്നും ഇല്ലാതെ പോലീസിന്റെ ക്രൂര മർദ്ദനത്തിന് പ്രിയപ്പെട്ട സഖാക്കൾ ഇരയായി.

സിപിഐയുടെ വ്യക്തിത്വത്തെ ആര് ചോദ്യം ചെയ്താലും ഞങ്ങൾ നേരിടും. ഞങ്ങളുടെ ചരിത്രം സമരങ്ങളുടേതാണ്. പൂർവ്വികർ കാണിച്ച് നൽകിയ വഴിയെ സഞ്ചരിക്കും. ലാത്തിയും, ഗ്രനേഡും, തോക്കും ഞങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. ഭയന്ന് ഓടുക ഞങ്ങളുടെ ശീലമല്ലെന്ന് എല്‍ദോ എബ്രഹാം ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. 

എറണാകുളം സെൻട്രൽ സ്റ്റേഷൻ എസ്ഐ ചൂരലുകൊണ്ട് ആഞ്ഞടിക്കുന്ന ചിത്രം എൽദോ എബ്രഹാം നേരത്തെ പുറത്ത് വിട്ടിരുന്നു.

എല്‍ദോ എബ്രഹാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

സമരത്തിൽ പരിക്കേറ്റ സഖാക്കളുടെ പരിക്കിന്റെ അളവെടുക്കുന്നവർ ലാത്തിയുടെ തുമ്പു കണ്ടാൽ ഭയന്ന് ഓടുന്നവർ...ഇന്നലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടന്ന സമരം തികച്ചും സമാധാനപരമായിരുന്നു. പ്രവർത്തന സ്വാതന്ത്രും അത് നിഷേധിക്കാൻ ആർക്കും അവകാശം ഇല്ല.പ്രകോപനം ഒന്നും ഇല്ലാതെ പോലീസിന്റെ ക്രൂര മർദ്ദനത്തിന് പ്രിയപ്പെട്ട സഖാക്കൾ ഇരയായി. 

സമരത്തെ തടഞ്ഞ പോലീസ് ബാരിക്കേഡ് പ്രവർത്തകർ തള്ളി നീക്കി എന്നതിന് അപ്പുറത്ത് മറ്റൊന്നും ഉണ്ടായില്ല. ജലപീരങ്കി പ്രയോഗിച്ച ശേഷം പോലീസ് തങ്ങളുടെ സിദ്ദിച്ച പരിശീലന മുറ സഖാക്കളുടെ ദേഹത്ത് പ്രയോഗിച്ചു. ഇവിടെ സമൂഹമാധ്യമങ്ങളിൽ ഒളിഞ്ഞിരുന്ന് തയ്യാറാക്കുന്ന ഒളിയമ്പുകളിൽ ഞങ്ങൾ തളരില്ല. സി.പി.ഐ.യുടെ വ്യക്തിത്വത്തെ ആര് ചോദ്യം ചെയ്താലും ഞങ്ങൾ നേരിടും. ഞങ്ങളുടെ ചരിത്രം സമരങ്ങളുടേതാണ്. 

പൂർവ്വികർ കാണിച്ച് നൽകിയ വഴിയെ സഞ്ചരിക്കും. ലാത്തിയും ,ഗ്രനേഡും, തോക്കും ഞങ്ങൾ ധാരാളം കണ്ടിട്ടുണ്ട്. ഭയന്ന് ഓടുക ഞങ്ങളുടെ ശീലമല്ല. വിദ്യാർഥി സംഘടനാ പ്രവർത്തന കാലം മുതൽ കഴിഞ്ഞ 25 വർഷക്കാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ നടത്തിയ തീഷ്ണമായ സമരങ്ങൾ എത്രയോ ആണ്. പോലീസിനെ നിലയ്ക്കു നിർത്തേണ്ട സമയം അതിക്രമിച്ചു. ശരിക്ക് വേണ്ടിയുള്ളേ പോരാട്ടം ഇനിയും ഞങ്ങൾ തുടരും.

click me!