കോഴിക്കോട് ജില്ലയ്ക്ക് നൽകിയ ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു; വടക്കൻ കേരളത്തിൽ മഴയ്ക്ക് സാധ്യത

By Web TeamFirst Published Mar 19, 2020, 2:15 PM IST
Highlights

വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം 

കോഴിക്കോട്: ജില്ലയിൽ നൽകിയിരുന്ന ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചു. കോഴിക്കോട് സാധാരണ നിലയെക്കാൾ 4.5 ഡിഗ്രിവരെ താപനില കൂടുമെന്ന മുന്നറിയിപ്പാണ് പിൻവലിച്ചത്. 

വരും ദിവസങ്ങളിൽ വടക്കൻ കേരളത്തിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. എന്നാൽ കോഴിക്കോട്, കോട്ടയം, ആലപ്പുഴ ജില്ലകളിൽ താപനില 2 മുതൽ 3 വരെ ഡിഗ്രി കൂടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് പലയിടങ്ങളിലും താപനില 35 ഡിഗ്രി സെൽഷ്യസിന് മുകളിൽ തുടരുകയാണ്. 

click me!