കേരളത്തിന്‍റെ മണാലി, തണുത്തുറഞ്ഞ് മൂന്നാര്‍; ഇന്നും താപനില പൂജ്യം ഡിഗ്രി

By Web TeamFirst Published Jan 12, 2023, 11:25 AM IST
Highlights

സൈലന്റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതിശൈത്യം അനുഭവപ്പെട്ടത്.

മൂന്നാര്‍: മണാലിയുടെ തണുപ്പ് പകര്‍ന്ന് മൂന്നാറില്‍ ഇന്നും താപനില പൂജ്യത്തിന് താഴെയെത്തി. ഇന്നലെയും  മൂന്നാറില്‍  താപനില പൂജ്യത്തിന് താഴെയെത്തിയിരുന്നു. ഈ വർഷം ആദ്യമായാണ് ഇന്നലെ മൂന്നാറിലെ താപനില പൂജ്യത്തിലെത്തുന്നത്. ഇന്നും സൈലന്റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതിശൈത്യം അനുഭവപ്പെട്ടത്. മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി അതിശൈത്യം വൈകിയാണ് എത്തിയിരിക്കുന്നത്. അതി രാവിലെ കുറച്ചു സമയത്തേക്ക് മാത്രമാണ് താപനില പൂജ്യത്തിന് താഴെയെത്തുന്നത്. അതേസമയം പകൽ താപനില 25- 28 ഡിഗ്രിവരെയാണ്സാ ധാരണയായി അനുഭവപ്പെടുന്നത്. 

മൂന്നാറിന്‍റെ മറ്റിടങ്ങളിലേക്കും അതിശൈത്യം വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം.മൈനസിലെത്താനുള്ള സാധ്യതയും ഇവര്‍ തള്ളികളയുന്നില്ല. വട്ടവടയിലും സമീപ പ്രദേശങ്ങളിലുമാണ് അതിശൈത്യത്തിലേക്ക് കടന്നത്. വരുംദിവസങ്ങളിൽ വട്ടവടടയില്‍ താപനില മൈനസിൽ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയിൽ മഞ്ഞുവീഴ്ചയും ശക്തമാകും. 

തണുപ്പ് വർധിച്ചതോടെ മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. മൻഡൂസ് ചുഴലിക്കാറ്റ് കരകയറിയതോടെയാണ് താപനില ഇത്തരത്തിൽ താഴ്ന്നത്. പിന്നീട് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും തുടർച്ചയായി ന്യൂനമർദങ്ങൾ എത്തിയതോടെ ശൈത്ത്യക്കാറ്റ് കേരളത്തിൽനിന്ന് അകലുകയായിരുന്നു.  

Read More : മൂന്നാറില്‍ അതിശൈത്യത്തിന്‍റെ നാളുകള്‍; സെവൻമല്ലയിലും ദേവികുളത്തും പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

tags
click me!