Asianet News MalayalamAsianet News Malayalam

മൂന്നാറില്‍ അതിശൈത്യത്തിന്‍റെ നാളുകള്‍; സെവൻമല്ലയിലും ദേവികുളത്തും പൂജ്യം ഡിഗ്രി സെല്‍ഷ്യസ്

 സെവൻമല്ലയിലും ദേവികുളത്തും പുജ്യം ഡിഗ്രി താപനിലയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. 

extreme cold in Munnar
Author
First Published Jan 11, 2023, 10:45 AM IST

മൂന്നാര്‍: മഞ്ഞുമൂടിയ മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ വരാനിരിക്കുന്നത് അതിശൈത്യത്തിന്‍റെ നാളുകള്‍. സൈലന്‍റ് വാലി ഗൂഡാർവിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതി ശൈത്യം അനുഭവപ്പെട്ടത്.  ഇത് മൂന്നാറിന്‍റെ മറ്റിടങ്ങളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന വിവരം. മൈനസിലെത്താനുള്ള സാധ്യതയും ഇവര്‍ തള്ളികളയുന്നില്ല. വട്ടവടയിലും സമീപ പ്രദേശങ്ങളിലുമാണ് അതിശൈത്യത്തിലേക്ക് കടന്നത്. സെവൻമല്ലയിലും ദേവികുളത്തും പുജ്യം ഡിഗ്രി താപനിലയാണ് ഇന്ന് രാവിലെ രേഖപ്പെടുത്തിയത്. അതിശൈത്യത്തിന് തുടക്കം കുറിച്ച് ചുണ്ടവുരൈ എസ്റ്റേറ്റ്, നിശബ്ദമായി, മാട്ടുപ്പട്ടി, യുപാസി മൂന്നാർ, കന്നിമല്ലയ് എന്നീ പ്രദേശങ്ങളില്‍ ഒരു ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അതേ സമയം സമീപ പ്രദേശമായ വട്ടവടയിൽ ഇന്ന് രാവിലെ 2 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ മൂന്നാറിലും സമീപ പ്രദേശങ്ങളിലും രേഖപ്പെടുത്തിയത്. 

extreme cold in Munnar

മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി വൈകിയാണ് അതിശൈത്യം മൂന്നാറിൽ എത്തുന്നത്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടാറുള്ള ചെണ്ടുവരയിൽ മൂന്നും ചിറ്റുവര, കുണ്ടള മൂന്നാർ എന്നിവിടങ്ങളിൽ 2 ഡിഗ്രിയുമാണ് രേഖപ്പെടുത്തിയത്. ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇപ്പോള്‍ രേഖപ്പെടുത്തിയത്. വരുംദിവസങ്ങളിൽ താപനില മൈനസിൽ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയിൽ മഞ്ഞുവീഴ്ചയും ശക്തമാകും. തണുപ്പ് വർദ്ധിച്ചതോടെ മൂന്നാറിൽ സഞ്ചാരികളുടെ വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ടത്. ഇതോടെ പുലര്‍ച്ചെ പച്ചപ്പാര്‍ന്ന തെയില തോട്ടങ്ങള്‍ നേര്‍ത്ത മഞ്ഞ് മൂടി വെളുത്ത നിറത്തിലാണ് കാണപ്പെടുന്നത്. സൂര്യോദയത്തിന് പിന്നാലെ മഞ്ഞ് ഉരുകി മാറും. പുലര്‍ച്ചെ അതിശൈത്യം അനുഭവപ്പെടുമ്പോഴും മൂന്നാറും സമീപ പ്രദേശങ്ങളിലും പകല്‍ നല്ല ചൂടാണ് അനുഭവപ്പെടുന്നത്. ഡിസംബറില്‍ ശക്തമാകുന്ന തണുപ്പ് ജനുവരി മാസത്തോടെ അതിശൈത്യത്തിലേക്ക് നീങ്ങുന്നതാണ് മൂന്നാറിന്‍റെ പതിവ്. ഏതാണ്ട് 20 ദിവസത്തോളം ഈ അതിശൈത്യം മൂന്നാറിനെ മൂടും. എന്നാല്‍, പുലര്‍ച്ചെ മാത്രമാണ് ഈ അതിശൈത്യം അനുഭവപ്പെടുന്നത്. പുതുവത്സര സീസൺ അവസാനിച്ചതോടെ സഞ്ചാരികളുടെ തിരക്ക് കുറഞ്ഞിരുന്നു. മഞ്ഞ് വീഴ്ച തുടങ്ങിയോടെ വീണ്ടും മൂന്നാര്‍ വിനോദ സഞ്ചാരികളെകൊണ്ട് നിറയുമെന്നാണ് ടൂറിസം മേഖലയുടെ പ്രതീക്ഷ .

 

 

Follow Us:
Download App:
  • android
  • ios