കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിൽ, 500ലേറെ വീടുകളിൽ വെള്ളംകയറി; അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Published : Nov 23, 2023, 01:50 PM ISTUpdated : Nov 23, 2023, 01:52 PM IST
കനത്ത മഴയിൽ തലസ്ഥാനം വെള്ളത്തിൽ, 500ലേറെ വീടുകളിൽ വെള്ളംകയറി; അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

Synopsis

വെള്ളപ്പൊക്കം തടയാൻ സർക്കാർ കഴിഞ്ഞമാസം പ്രഖ്യാപിച്ച കർമ്മപദ്ധതി വാക്കിലൊതുങ്ങിയതോടെയാണ് വീണ്ടും നഗരം മുങ്ങിയത്. 

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനത്ത് പെയ്തതോടെ മഴക്കെടുതിയും രൂക്ഷം. കനത്ത മഴയിൽ തിരുവനന്തപുരത്തെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി ജനം ദുരിതത്തിൽ. അഞ്ഞൂറിലേറെ വീടുകൾ വെള്ളത്തിലായി. വെള്ളം കയറി വീടുകളിൽ കുടുങ്ങിയവരെ  ഫയർഫോഴ്സും നാട്ടുകാരും പാടുപെട്ടാണ് രക്ഷപ്പെടുത്തിയത്. വെള്ളപ്പൊക്കം തടയാൻ സർക്കാർ കഴിഞ്ഞമാസം പ്രഖ്യാപിച്ച കർമ്മപദ്ധതി വാക്കിലൊതുങ്ങിയതോടെയാണ് വീണ്ടും നഗരം മുങ്ങിയത്. 

ഗൗരീശപട്ടം, കുഴിവയൽ, തേക്കും മൂട്, ബണ്ട് കോളനി, കാരച്ചിറ, പ്ലാമൂട് അടക്കമുള്ള പ്രദേശങ്ങളിലെ വീടുകളിൽ ഇന്നലെ മുതൽ വെള്ളം കയറി.  രാത്രി പെയ്ത കനത്തമഴ പെയ്തതോടെ നഗരത്തിലെ താഴ്ന്ന സ്ഥലങ്ങൾ വീണ്ടും മുങ്ങി. കോസ്മോപൊളീറ്റൻ ആശുപത്രിയുടെ താഴത്തെ നില വീണ്ടും മുങ്ങി. കാന്റീനുള്ളിലും വെള്ളം കയറി. 

ശ്രീകാര്യം അണിയൂർ, ചെമ്പഴന്തി മഴ കനത്ത നാശമുണ്ടായി. നിരവധി വീടുകൾക്ക് കേടുപാടുകൾ ഉണ്ടായി. മതിലിടിഞ്ഞും മരം വീണുമാണ് അപകടം. കരകുളത്ത് ഫ്ലാറ്റിനറെ മതിൽ ഇടിഞ്ഞു. കമരമന നെടുങ്കാട് റോഡിൽ വള്ളം കയറി. ഫയർഫോഴ്സിൻറെ സ്കൂബ ഡൈവേഴ്സ് സംഘമാണ് വീടുകളിൽ കുടുങ്ങിയവരെ രക്ഷിച്ചത്. കഴിഞ്ഞ മാസം 15 ന് പെയ്ത കനത്തമഴയിൽ നഗരം മുങ്ങിയിരുന്നു. 30 ന് മന്ത്രിമാർ വിളിച്ച യോഗത്തിൽ വെള്ളപ്പൊക്കം തടയാൻ കർമ്മപദ്ധതി പ്രഖ്യാപിച്ചിരുന്നു, ആമയിഴഞ്ചാൻ തോട് അടക്കമുള്ള തോടുകളുടെ ആഴം കൂട്ടാനായിരുന്നു പ്രധാന തീരുമാനം. മണ്ണ് കുറെ മാറ്റിയെങ്കിലും അതെല്ലാം തോടിന്റെ കരയിൽ നിന്നും മാറ്റിയില്ല. വീണ്ടും മഴയെത്തിയതോടെ മണ്ണ് വീണ്ടും തോടിലേക്ക് വീണു. ശുചീകരണം വെള്ളത്തിലുമായി.

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് 

സംസ്ഥാനത്ത് പുതുക്കിയ കാലാവസ്ഥാ അറിയിപ്പ് പ്രകാരം ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. അതിശക്തമായ മഴ തുടരും. 6 ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. 

അതീവ ശ്രദ്ധ വേണം, കാലാവസ്ഥാ അറിയിപ്പ്; ചക്രവാതചുഴിയുടെ സ്വാധീനം, കേരളത്തിൽ മഴ അതിശക്തം, മുന്നറിയിപ്പ്

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി എം കപിക്കാട്?, നേതാക്കൾ ആശയവിനിമയം നടത്തി, ലക്ഷ്യമിടുന്നത് ദളിത്‌വോട്ടുകൾ
തമിഴ്നാട്ടിൽ അസാധാരണ രംഗങ്ങള്‍; നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി, സര്‍ക്കാരിനെതിരെ കുറ്റപത്രം, നിയമസഭയെ അവഹേളിച്ചെന്ന് സ്റ്റാലിൻ