വ്യാജ എഐ ചിത്രവുമായി വെൽഫെയർ പാർട്ടിയുടെ സോഷ്യൽ മീഡിയ പോസ്റ്റർ; 'പിണറായി വിജയന്‍റെ യോഗത്തിൽ ബിജെപി കൊടി'

Published : Apr 08, 2026, 01:38 PM IST
Welfare party

Synopsis

പിണറായി വിജയൻ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സദസിൽ ബിജെപി പതാകയുമായി ആളുകൾ നിൽക്കുന്ന ചിത്രമാണ് വെൽഫെയർ പാർട്ടി കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

തിരുവനന്തപുരം: പ്രകോപനപരമായ എഐ ചിത്രവുമായി വെൽഫെയർ പാർട്ടി. മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമാണ് വെൽഫെയർ പാർട്ടി ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിൽ പ്രചരിപ്പിച്ചത്. പിണറായി വിജയൻ പൊതുസമ്മേളനത്തിൽ സംസാരിക്കുമ്പോൾ സദസിൽ ബിജെപി പതാകയുമായി ആളുകൾ നിൽക്കുന്ന ചിത്രമാണ് വെൽഫെയർ പാർട്ടി കാർഡിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ​ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോകൾ, ഓഡിയോകൾ എന്നിവ പ്രചരിപ്പിക്കരുതെന്ന് പൊലീസിന്റെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും കർശനമായ നിർദേശം നിലനിൽക്കെയാണ് ഇത്തരത്തിൽ ചിത്രം പ്രചരിപ്പിച്ചത്. ‘എൽഡിഎഫ്-ആർഎസ്എസ് ഡീൽ പരാജയപ്പെടുത്താൻ യുഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക, കോൺഗ്രസ്സ് മുക്ത ഭാരതം എന്ന അജണ്ട നടപ്പാക്കാൻ എൽ ഡി എഫിനെ വിജയിപ്പിക്കാനുള്ള സംഘ്പരിവാർ പദ്ധതി തിരിച്ചറിയുക’ -എന്നതാണ് പോസ്റ്ററിലെ മുദ്രാവാക്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മന്ത്രിയാകാൻ ആഗ്രഹിച്ചിരുന്നു, എന്താണ് അയോഗ്യതയെന്ന് പറയേണ്ടത് മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതൃത്വം; അതൃപ്തി തുറന്നുപറഞ്ഞ് ഷാനിമോൾ ഉസ്മാൻ
സുഹൈലിൻ്റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം, സാമ്പിള്‍ റിപ്പോര്‍ട്ടിലെ വിവരങ്ങൾ; ജാമ്യാപേക്ഷയെ എതിർക്കാൻ പൊലീസ്