വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതി: ​എസ്എഫ്ഐക്കെതിരെ ഗവർണർ

Published : Jun 20, 2023, 11:55 AM ISTUpdated : Jun 20, 2023, 11:59 AM IST
വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതി: ​എസ്എഫ്ഐക്കെതിരെ ഗവർണർ

Synopsis

ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകും. എന്ത് നിയമവിരുദ്ധ പ്രവർത്തനത്തിനും ഉള്ള പാസ്പോർട്ട്‌ ആണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും ​ഗവർണർ വിമർശിച്ചു.   

തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനങ്ങളും നടക്കുമെന്ന സ്ഥിതിയാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലാണ്. പാർട്ടി മെമ്പർഷിപ്പ് എടുത്താൽ അധ്യാപകരാകും. എന്ത് നിയമവിരുദ്ധ പ്രവർത്തനത്തിനും ഉള്ള പാസ്പോർട്ട്‌ ആണ് എസ്എഫ്ഐ മെമ്പർഷിപ്പെന്നും ​ഗവർണർ വിമർശിച്ചു. 

അതേസമയം, നിഖിൽ തോമസിനെതിരെ പരാതി നൽകാൻ നടപടി തുടങ്ങിരിക്കുകയാണ് കലിംഗ സർവകലാശാല. നിഖിലിൻ്റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കേരളത്തിൽ നേരിട്ടോ അല്ലാതെയോ പഠന കേന്ദ്രം ഇല്ലെന്നും സർവകലാശാല വ്യക്തമാക്കി. നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി ഇന്നലെ കലിം​ഗ സർവ്വകലാശാല രം​ഗത്ത് വന്നിരുന്നു. നിഖിൽ തോമസ് എന്നൊരു വിദ്യാർത്ഥി അവിടെ പഠിച്ചിട്ടില്ലെന്നായിരുന്നു കലിം​ഗ സർവ്വകാലാശാലയുടെ വെളിപ്പെടുത്തൽ. 

എംജി വിസി പുനര്‍നിയമനം; സര്‍ക്കാര്‍ ആവശ്യം അംഗീകരിക്കാതെ ഗവര്‍ണര്‍, 3 അംഗ പാനല്‍ ആവശ്യപ്പെട്ടു

ഇക്കാര്യം പരിശോധിച്ചുവെന്ന് രജിസ്ട്രാർ പറഞ്ഞു. നിഖില്‍ തോമസിനെതിരെ നിയമനടപടിയെടുക്കുമെന്ന് രജിസ്ട്രാർ സന്ദീപ് ഗാന്ധി അറിയിച്ചിരുന്നു. മാധ്യമവാർത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധിച്ചതെന്നും കലിംഗ രജിസ്ട്രാർ കൂട്ടിച്ചേർത്തു. എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞിരുന്നു. 

കാട്ടാക്കട കോളേജ് യുയുസി ആൾമാറാട്ടം: ഇങ്ങനെയാണോ ജനാധിപത്യം പഠിപ്പിക്കേണ്ടത്? ഗവർണർ ആരിഫ് ഖാൻ

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ പറ്റി 2017ൽ തന്നെ ഇക്കാര്യങ്ങൾ പറഞ്ഞിരുന്നു എന്ന് സെൻകുമാർ; ആലുവയിലെ മറ്റൊരു കേസിനെ കുറിച്ചും വെളിപ്പെടുത്തൽ
ഇൻഡിഗോ പ്രതിസന്ധി; ടിക്കറ്റ് റീഫണ്ടിന്‍റെ കണക്ക് പുറത്തുവിട്ട് വ്യോമയാന മന്ത്രാലയം, 17 ദിവസത്തിനിടെ തിരികെ നൽകിയത് 827 കോടി