ആലപ്പുഴ സിപിഎമ്മിലെ അച്ചടക്ക നടപടി: പ്രതികരിക്കാതെ എംവി ​ഗോവിന്ദൻ, വ്യാജ ​ഡി​ഗ്രിയിലും മൗനം

Published : Jun 20, 2023, 10:40 AM IST
ആലപ്പുഴ സിപിഎമ്മിലെ അച്ചടക്ക നടപടി: പ്രതികരിക്കാതെ എംവി ​ഗോവിന്ദൻ, വ്യാജ ​ഡി​ഗ്രിയിലും മൗനം

Synopsis

എന്നാൽ വിഷയത്തിൽ മറ്റൊരു പ്രതികരണത്തിനും എംവി ​ഗോവിന്ദൻ തയ്യാറായില്ല. അതേസമയം, എസ്എഫ്ഐ വ്യാജ സിഗ്രി വിവാദത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചില്ല. എന്നാൽ അച്ചടക്ക നടപടിയിൽ പ്രതികരണവുമായി പിപി ചിത്തരഞ്ജൻ രം​ഗത്തെത്തി. 

ആലപ്പുഴ: ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. എന്നാൽ വിഷയത്തിൽ മറ്റൊരു പ്രതികരണത്തിനും എംവി ​ഗോവിന്ദൻ തയ്യാറായില്ല. അതേസമയം, എസ്എഫ്ഐ വ്യാജ സിഗ്രി വിവാദത്തിലും എംവി ​ഗോവിന്ദൻ പ്രതികരിച്ചില്ല. എന്നാൽ അച്ചടക്ക നടപടിയിൽ പ്രതികരണവുമായി പിപി ചിത്തരഞ്ജൻ രം​ഗത്തെത്തി. 

അച്ചടക്കമുള്ള പാർട്ടി പ്രവർത്തകൻ, നടപടി പാർട്ടി സെക്രട്ടറി വിശദീകരിക്കും: പ്രതികരണവുമായി ചിത്തരഞ്ജൻ

താൻ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനാണെന്ന് എന്ന് പി പി ചിത്തരഞ്ജൻ പറഞ്ഞു. അച്ചടക്ക നടപടിയെ കുറിച്ച് പാർട്ടി സെക്രട്ടറി വിശദീകരിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസമാണ് വിഭാഗീയ പ്രവർത്തനങ്ങളിൽ കുറ്റക്കാരൻ എന്ന് കണ്ടു  ചിത്തരഞ്ജനെ ജില്ലാ സെക്രട്ടറിയേറ്റിൽ നിന്ന് ജില്ലാ കമ്മറ്റിയിലേക്ക് ഇന്നലെ തരംതാഴ്ത്തിയത്. ഇതിന് പിന്നാലെയാണ് ചിത്തരഞ്ജന്റെ പ്രതികരണം.

എസ്എഫ്ഐയിൽ നിരന്തരം വിവാദം: ന്യായീകരിക്കുമ്പോഴും നേതാക്കൾക്ക് അതൃപ്തി; പ്രവർത്തനം നിരീക്ഷിക്കും

PREV
Read more Articles on
click me!

Recommended Stories

കേരളത്തിലെ വിസി നിയമനത്തിൽ അന്ത്യശാസനവുമായി സുപ്രീം കോടതി, 'സമവായത്തിൽ എത്തണം, ഇല്ലെങ്കിൽ യോഗ്യരായവരെ നേരിട്ട് നിയമിക്കും'
കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ