വഖഫ് പ്രതിഷേധവും ബ്രദർഹുഡും തമ്മിലുള്ള ബന്ധമെന്ത്, ജമാഅത്ത് ഇസ്ലാമിക്കെതിരെ എപി വിഭാ​ഗം സമസ്ത

Published : Apr 12, 2025, 08:45 AM IST
വഖഫ് പ്രതിഷേധവും ബ്രദർഹുഡും തമ്മിലുള്ള ബന്ധമെന്ത്, ജമാഅത്ത് ഇസ്ലാമിക്കെതിരെ എപി വിഭാ​ഗം സമസ്ത

Synopsis

സംഘ പരിവാറിനും തീവ്ര ക്രൈസ്തവ സംഘടനകൾക്കും കൈൽ വടികൊടുക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചതെന്നും എ‍‍ഡിറ്റോറിയലിൽ കുറ്റപ്പെടുത്തി.   

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമിയുടെ വഖഫ് നിയമ ഭേദഗതി വിരുദ്ധ സമരത്തിനെതിരെ എപി വിഭാഗം സമസ്ത. മുഖപത്രമായ സിറാജിന്റെ എഡിറ്റോറിയലിലാണ്  വിമർശനമുന്നയിച്ചത്. വഖഫ് വിരുദ്ധ സമരത്തെ ജമാഅത്തെ ഇസ്ലാമിയുടെ ആശയപ്രചാരണ വേദിയാക്കിമാറ്റി. സമരത്തിൽ ഉയർത്തിയത് ബ്രദർഹൂഡ് നേതാക്കളുടെ ചിത്രമുയർത്തി.  വഖഫ് പ്രതിഷേധവും ഇസ്ലാമിക്‌ ബ്രദർഹൂഡും തമ്മിൽ എന്ത് ബന്ധമെന്നും ചോദ്യം.

നിയമത്തെ ഇന്ത്യ മുന്നണി ഒറ്റക്കെട്ടയും മതേതര പാർട്ടികളും ഒന്നിച്ചു എതിർത്തതാണ്. സമരലക്ഷ്യത്തെ ജമാഅത്തെ ഇസ്ലാമി വഴിതിരിച്ചു വിട്ടു. ഇത് മുസ്ലിം ഇതര സംഘടനകളെ സമരത്തിൽ നിന്നും മാറ്റി നിർത്താൻ ഇടവരുത്തും. സംഘ പരിവാറിനും തീവ്ര ക്രൈസ്തവ സംഘടനകൾക്കും കൈൽ വടികൊടുക്കുന്ന നിലപാടാണ് ജമാഅത്തെ ഇസ്ലാമി സ്വീകരിച്ചതെന്നും എ‍‍ഡിറ്റോറിയലിൽ കുറ്റപ്പെടുത്തി. 
 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം