നടിയെ ആക്രമിച്ച കേസ്;മെമ്മറി കാര്‍ഡിന്‍റെ ഹാഷ് വാല്യൂ മാറിയതിന്‍റെ പ്രാധാന്യം എന്താണെന്നു കോടതി

Published : Jun 15, 2022, 03:35 PM ISTUpdated : Jun 15, 2022, 03:37 PM IST
നടിയെ ആക്രമിച്ച കേസ്;മെമ്മറി കാര്‍ഡിന്‍റെ  ഹാഷ് വാല്യൂ മാറിയതിന്‍റെ  പ്രാധാന്യം എന്താണെന്നു കോടതി

Synopsis

ഹാഷ് വാല്യൂ മാറിയതിന്‍റെ  പ്രത്യാഘാതം എന്താണെന്നു ബോധ്യപ്പെടുത്തണം. ഇത് പ്രതിക്ക് ഗുണകരമായിട്ടുണ്ടോയെന്നും കോടതി. മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കണമെന്ന് പ്രോസിക്യൂഷന്‍.ഹർജി ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കാനായി  മാറ്റി

കൊച്ചി; നടിയെ ആക്രമിച്ച ദൃശ്യം ചോർന്ന സംഭവത്തിൽ അന്വേഷണം തടഞ്ഞ വിചാരണ കോടതി ഉത്തരവിനെതിരായ ക്രൈം ബ്രാഞ്ച് ഹർജി ഹൈക്കോടതി ഇനി തിങ്കളാഴ്ച പരിഗണിക്കും..കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് മാറ്റാരോ പരിശോധിച്ചുവെന്ന് ഡിജിപി വാദിച്ചു.ഹാഷ് വാല്യൂ മാറിയതിന്‍റെ   പ്രാധാന്യം എന്താണെന്നു കോടതി ചോദിച്ചു.ഇത് പ്രതിയ്ക്ക് ഗുണകരമായിട്ടുണ്ടോ? ഹാഷ് വാല്യൂ മാറിയതിന്‍റെ  പ്രത്യാഘാതം എന്താണെന്നു ബോധ്യപ്പെടുത്തണമെന്നും  ഹൈക്കോടതി ആവശ്യപ്പെട്ടു.മെമ്മറി കാർഡ് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കണമെന്ന്  പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കേസ് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്.

നടിയെ ആക്രമിച്ച കേസ്; ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്‍റ തീയതി കണ്ടെത്താനായില്ല

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി .ബാലചന്ദ്രകുമാർ റെക്കോർഡ് ചെയ്ത സംഭാഷണത്തിന്റെ യഥാർഥ തീയതി കണ്ടെത്താനായില്ലെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിന്‍റെ  ഫോറൻസിക് പരിശോധന ഫലം പ്രോസിക്യൂഷൻ   കോടതിയിൽ ഹാജരാക്കി.പ്രതി പലരെയു൦ ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷൻ ആവർത്തി.ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നടിയെ ആക്രമിച്ച കേസ്, പുതിയ ഹർജിയിൽ നിന്നും ജസ്റ്റീസ് കൗസർ എടപ്പഗത്ത് പിൻമാറി

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കോടതിയിൽ നിന്ന് നടിയുടെ  ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാ‌ഞ്ച്  നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറി.   കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ  ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർന്നടപടി സ്വീകരിച്ചില്ലെന്നുമാണ് ക്രൈം ബ്രാ‌ഞ്ച് ഹർജി. ജഡ്ജിയ്ക്കെതിരെയും ഹർജിയിൽ ആരോപണമുണ്ട്. 

നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജിയായിരുന്ന കൗസർ എടപ്പഗത്തിന്‍റെ ഓഫീസിൽ നിന്നാണ് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർന്നതെന്ന സംശയം അതിജീവിത പ്രകടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിചാരണക്കോടതി ജ‍ഡ്ജിക്കെതിരായ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. 

നേരത്തേ അതിജീവിത നൽകിയ ഹർജിയിൽ നിന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. തുടരന്വേഷണം സർക്കാർ തന്നെ ഇടപെട്ട് അട്ടിമറിക്കുന്നു, വിചാരണക്കോടതിക്കെതിരെ പരിശോധന വേണം, സാക്ഷികളെ സ്വാധീനിച്ച ദിലീപിന്‍റെ അഭിഭാഷകരെ ചോദ്യം ചെയ്യണം,  ദൃശ്യങ്ങൾ ചോർന്നത് സംബന്ധിച്ച് വ്യക്തത വരുത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അതീജീവിത അന്ന് ഹൈക്കോടതിയെ സമീപിച്ചത്.   ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ബെഞ്ച് ഹർജി പരിഗണിക്കുന്നതിലെ ആശങ്ക അതിജീവിത തന്നെ രജിസ്ട്രിയെ അറിയിച്ചിരുന്നു. എന്നാൽ ഇത്തരം ഹർജികൾ പരിഗണിക്കേണ്ടത് ജസ്റ്റിസ് കൗസർ തന്നെയായതിനാൽ രജിസ്ട്രി അദ്ദേഹത്തിന്‍റെ ബെഞ്ചിന്‍റെ പരിഗണന്ക്കായി മാറ്റുകയും ചെയ്തു. 

പിന്നീട് ഹർജി പരിഗണിച്ചയുടനെ ബെഞ്ച് മാറ്റമെന്ന ആവശ്യം അതിജീവിതയുടെ അഭിഭാഷക ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് പിൻമാറുന്നതായി ജസ്റ്റിസ് കൗസർ എടപ്പഗത്ത് അറിയിച്ചത്. നേരത്തെ കേസന്വേഷിക്കുന്ന പൊലീസ് സംഘം ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഹർജി കേൾക്കരുതെന്ന ആവശ്യം അതിജീവിത ഉന്നയിച്ചത്. ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ചാണ് ഹർജി ഇപ്പോൾ പരിഗണിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്നത് ആരുടെ പിടലിക്ക് ഇടണമെന്ന് മുഖ്യമന്ത്രി പറയണം: സണ്ണി ജോസഫ്
ഇഡി നോട്ടീസിൽ ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; 'ഇത്ര മാത്രം പരിഹാസ്യമായ കാര്യമെന്നേ പറയാനുള്ളൂ'